JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

twitter  Facebook g-plus pin

Breaking News

• ആദ്യമായിരചനകള്‍ അയക്കുന്ന എഴുത്തുകാര്‍/അവരെക്കുറിച്ചുള്ള ഒരു ലഘുരേഖയും ഫോട്ടോയും കൂട്ടത്തില്‍ അയച്ചു തരാന്‍ താല്‍പ്പര്യപ്പെടുന്നു.  • Plz send your news related items and photos in joychenusa@hotmail.com and joychen45@hotmail.com 
Joychenputhukulam.com
അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ഒരു മേഖലാ ബിഷപ്പിനെ കൂടി വാഴിക്കുന്നു

Picture

ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ബൃഹത്ത്‌സ്ഥിതിയെ പരിഗണിച്ച്‌ ഭദ്രാസനഭരണകാര്യങ്ങള്‍ സുഗമമാക്കുന്നതിനും അമേരിക്കന്‍ അതിഭദ്രാസനാധിപനായ ആര്‍ച്ച്‌ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിനെ സഹായിക്കുന്നതിനുമായി പുതിയ ഒരു മേഖല ബിഷപ്പിനെ വാഴിച്ച്‌ നിയമിക്കുവാന്‍ ആകമാന സുറിയാനിസഭയുടെ പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവാ തീരുമാനിച്ച്‌ കല്‌പ്പന പുറപ്പെടുവിച്ചു. പരി. പാത്രിയര്‍ക്കീസിന്റെ പ്രത്യേക ക്ഷണനമനുസരിച്ച്‌ അമേരിക്കയില്‍ നിന്നും ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌, ക്ലേര്‍ജി സെക്രട്ടറി വെരി.റവ.മാത്യൂസ്‌ ഇടത്തറ കോറെപ്പിസ്‌ക്കോപ്പാ, ജോയിന്റ്‌ ട്രഷറാര്‍ സാജു പൗലൂസ്‌ മാറോത്ത്‌ എന്നിവര്‍ ലെബനോനിലായിരിക്കുന്ന പിതാവിനെ സന്ദര്‍ശിക്കുകയും മേല്‌പ്പറഞ്ഞ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പു നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തു.

2013 ജൂലൈ 18 മുതല്‍ 21 വരെ ഡാളസ്സില്‍ അരങ്ങേറുന്ന അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഇരുപത്തിയെട്ടാമത്‌ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ നടക്കുന്ന പള്ളിപ്രതിപുരുഷ യോഗം ഒരു മേഖല നിര്‍ണ്ണയപ്പെടുത്തണമെന്നും പ്രസ്‌തുത മേഖലയ്‌ക്കായി വാഴിക്കപ്പെടേണ്ട ബിഷപ്പ്‌ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്‌ ശുപാര്‍ശ അയയ്‌ക്കണമെന്നും പരി.പാത്രിയര്‍ക്കീസ്‌ കല്‌പ്പനയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നു. അമേരിക്കയിലും കാനഡായിലുമായി അനുവദിക്കപ്പെട്ടിരുന്ന ഏതാനും സിംഹാസനപ്പള്ളികള്‍ ഇനിമുതല്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ നിലകൊള്ളുമെന്നും, പുതുതായി രൂപീകരിക്കുന്ന മേഖലയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അതിഭദ്രാസന കൗണ്‍സിലിലുണ്ടായിരിക്കുമെന്നും കല്‌പ്പനയില്‍ പറയുന്നു. ഒരൊറ്റ അതിഭദ്രാസനം , ഒരു അതിഭദ്രാസന കൗണ്‍സില്‍ ,ഒരു ആര്‍ച്ചുബിഷപ്പ്‌ , അദ്ദേഹത്തോടൊന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഒരു മേഖലാബിഷപ്പ്‌ എന്ന രൂപരേഖയാണ്‌ ഈ ക്രമീകരണത്തിലൂടെ പരി.പാത്രിയര്‍ക്കീസ്‌ നിര്‍ദ്ദേശിച്ചിരിന്നുന്നത്‌.

അതിഭദ്രാസനത്തിന്റെ മേഖലാ ബിഷപ്പിനെ വാഴിച്ചയക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ആര്‍ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസിനോടു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിനായി പരി.പാത്രിയര്‍ക്കീസിന്റെ സെക്രട്ടറി, അഭി. മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌. ഇപ്രകാരം വിഭാവനം ചെയ്‌തിരിക്കുന്ന ഭരണക്രമത്തില്‍ കീഴ്‌പ്പെട്ട്‌ ഒരുമയോടെ ക്രിസ്‌തുവിന്റെ സത്യസാക്ഷികളായി ജീവിച്ചും പ്രവര്‍ത്തിച്ചും സഭയുടെ ഭിത്തിയെ ബലവത്താക്കുവാന്‍ എല്ലാ വിശ്വാസികളും ശ്രമിക്കണമെന്നും സഭയുടെ പരമാദ്ധ്യക്ഷനായ പരി.പാത്രിയര്‍ക്കീസ്‌ ബാവാ നിഷ്‌ക്കര്‍ഷിച്ചു.

മലങ്കര അതിഭദ്രാസനത്തിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ ഷെവലിയര്‍ ബാബു ജേക്കബ്‌ നടയില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

Picture2

Picture3

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code