Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
അമേരിക്കന്‍ അതിഭദ്രാസനം പാത്രിയര്‍ക്കാ ദിനാഘോഷവും, മഞ്ഞിനിക്കര ബാവായൂടെ ഓര്‍മ്മപ്പെരുന്നാളും
Picture

ന്യൂയോര്‍ക്ക്‌: പാരമ്പര്യത്തിന്റേയും പൂര്‍വ്വികരില്‍നിന്നും പകര്‍ന്നുകിട്ടിയ വിശ്വാസവീര്യത്തിന്റെയും മായാത്ത വജ്രമുദ്രയെയാണ്‌ സുറിയാനിസഭയുടെ മലങ്കരമക്കള്‍ പാത്രിയര്‍ക്കാദിനത്തിനാചരണത്തിലൂടെ ആദരപൂര്‍വ്വം സ്‌മരിക്കുന്നത്‌. 1976 വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്‌ ആകമാന സുറിയാനി സഭയ്‌ക്ക്‌. എ.ഡി.37 ല്‍ ടര്‍ക്കിയുടേയും സിറിയയുടേയും അതിര്‍ത്തിക്കടുത്തുള്ള അന്ത്യോഖ്യയില്‍ , ക്രിസ്‌തുവിനെ അനുകരിച്ചവരെ ആദ്യമായി ക്രിസ്‌ത്യാനികളെന്ന്‌ പേര്‍ വിളിക്കപ്പെട്ട അതേ അന്ത്യോഖ്യയില്‍, ക്രിസ്‌തുശിഷ്യരില്‍ മുഖ്യനായിരുന്ന ശീമോന്‍ പത്രോസിനാല്‍ സ്ഥാപിക്കപ്പെട്ട പുരാതനസഭയുടെ അംഗങ്ങളായി, പിന്‍ഗാമികളായി ജീവിക്കുമ്പോള്‍ തീര്‍ച്ചയായും ആ വി. സഭയുടെ ആരംഭദിനത്തെ അനുസ്‌മരിക്കുവാന്‍ സഭയുടെ മക്കള്‍ക്ക്‌ അവകാശമുണ്ട്‌, കടമയുണ്ട്‌. ഫെബ്രുവരി 22 വി. പത്രോസ്‌ അപ്പോസ്‌തോലന്‍?സഭ സ്ഥാപിച്ച ദിനമായി പരി.സുറിയാനി സഭ ആചരിക്കുന്നു.

ആകമാന സുറിയാനി സഭയുടെ തലവനും വി.പത്രോസിന്റെ പിന്‌ഗാമിയുമായ പരി.പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ നേരിട്ട്‌ ഭരണത്തിന്‍ കീഴിലുള്ള അമേരിക്കന്‍ അതിഭദ്രാസനാംഗങ്ങളെ സംബന്ധിച്ചിടത്തോളം പാത്രിയര്‍ക്കാദിനാഘോഷം ഏറ്റവും പ്രാധാന്യതയുള്ളതും തങ്ങള്‍ തലമുറകളായി നെഞ്ചിലേറ്റി പുലര്‍ത്തിപ്പോരുന്ന കറയറ്റ വിശ്വാസസത്യങ്ങള്‍ ഹൃദയങ്ങളില്‍ ഉറപ്പിക്കുവാനുതകുന്നതുമായ വിശേഷാവസരവുമാണിന്ന്‌. കേരളത്തില്‍നിന്നുമുള്ള സുറിയാനി ക്രിസ്‌ത്യാനികള്‍ക്കും അവരുടെ വരുംതലമുറകള്‍ക്കും വേണ്ടി അമേരിക്കയില്‍ മലങ്കര അതിഭദ്രാസനം രൂപീകൃതമായിട്ട്‌ ഇപ്പോള്‍ രണ്ടു ദശവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വര്‍ഷംതോറും ഭദ്രാസനാടിസ്ഥാനത്തില്‍ പാത്രിയര്‍ക്കാദിനം ഭദ്രാസനത്തിലെ ഭക്തസംഘടനയായ അന്ത്യോഖ്യാ വിശ്വാസസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍?മലങ്കരമക്കള്‍ സമുചിതമായി ആചരിക്കുന്നത്‌?ഏറെ അഭിമാനത്തോടെയാണ്‌. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ ഫെബ്രുവരി 23 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ റോക്ക്‌ലാണ്ട്‌ കൗണ്ടിയിലെ നാന്വെറ്റ്‌ ടൗണില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ്‌ ജോര്‍ജ്ജ്‌ സുറിയാനിപ്പള്ളിയില്‍ നടത്തപ്പെടുകയാണ്‌.  പാത്രിയര്‍ക്കാദിനാഘോഷങ്ങള്‍ ഏറ്റവും വര്‍ണ്ണാഭമാക്കാന്‍ അതിഭദ്രാസന കൗണ്‍സിലിന്റേയും വിശ്വാസസംരക്ഷണസമിതിയുടേയും നേതൃത്വത്തിലും, സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിവികാരി വെരി.റവ.വര്‍ഗീസ്‌ മരുന്നിനാല്‍ കോറെപ്പിസ്‌ക്കോപ്പായുടേയും ഇടവകജനങ്ങളുടേയും സഹകരണത്തിലും ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

2013 ലെ പാത്രിയര്‍ക്കാദിനാഘോഷങ്ങള്‍ ഭദ്രാസന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. വിശിശ്‌ടാതിഥികളായി ആഘോഷപരിപാടികളില്‍ സംബന്ധിക്കുന്നതിന്‌ പരി.പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രതിനിധിയായി പിതാവിന്റെ ഇന്‍ഡ്യന്‍ കാര്യാലയസെക്രട്ടറി അഭി. മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, മലങ്കരയില്‍ നിന്നും പ്രസിദ്ധിയാര്‍ന്ന മലേകുരിശ്ശ്‌ ദയറായുടെ അധിപന്‍ അഭി. കുര്യാക്കോസ്‌ മോര്‍ ദീയസ്‌ക്കോറോസ്‌, തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ എന്നീ പിതാക്കന്മാരും എത്തുന്നു. അമേരിക്കന്‍ അതിഭദ്രാസനാധിപനും , പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസ്‌ യല്‍ദോ തിരുമനസ്സിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന പാത്രിയര്‍ക്കാദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബഹുമാന്യരായ നിരവധി പുരോഹിതന്മാര്‍, ശെമ്മാശ്ശന്മാര്‍, വിശ്വാസികള്‍, വിശിഷ്ടാതിഥികള്‍, വിശ്വാസസംരക്ഷണപ്രവര്‍ത്തകര്‍ എന്നിവരും എത്തിച്ചേരും.

സഭാ സമാധാനത്തെപ്രതി 1932-ല്‍ സ്വന്തം വാര്‍ദ്ധക്യവും രോഗാവസ്ഥയും വിഗണിച്ച്‌ കടലും കരയും താണ്ടി അന്ത്യോഖ്യയില്‍ നിന്നും മലങ്കരയിലെത്തി താമസിയാതെ സ്വര്‍ഗ്ഗം പൂകിയ പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 81-ാം ദുഖ്‌റോനോയും , പരി.പത്രോസിന്റെ സിംഹാസനപരിരക്ഷണത്തിനു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച്‌ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത്‌ 1999-ലെ പാത്രിയര്‍ക്കാദിനത്തില്‍ (1999 ഫെബ്രുവരി 22) സ്വന്തം നാഥന്റെ അടുത്തേയ്‌ക്ക്‌ യാത്രയായ പുണ്യപിതാവ്‌ അഭി. ഗീവര്‍ഗീസ്‌ മോര്‍ ഗ്രീഗോറിയോസ്‌ (പെരുമ്പള്ളി തിരുമേനി) തിരുമേനിയുടെ ഓര്‍മ്മയും പാത്രിയര്‍ക്കാദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെ ആചരിക്കും.

ഫെബ്രു.23 ശനിയാഴ്‌ച രാവിലെ ഒന്‍പതുമണിക്ക്‌ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‌ വിശ്വാസസംരക്ഷണ റാലിയും പൊതുസമ്മേളനവും അനുഗ്രഹ പ്രഭാഷണങ്ങളും നടക്കും. വിശ്വാസസംരക്ഷണറാലിക്ക്‌ സംരക്ഷണസമിതിയുടെ സെക്രട്ടറി പരത്തുവയലില്‍ ജേക്കബ്‌ കോര, ട്രഷറാര്‍ ബിജു ചെറിയാന്‍ പരോച്ചാലില്‍ എന്നിവര്‍ നേതൃത്വം വഹിക്കും. 2012 ഡിസംബറില്‍ നടത്തപ്പെട്ട മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സണ്‍ഡേ സ്‌കൂള്‍ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ പാസ്സായ റീജിയന്‍ ഒന്നിലെ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ക്ക്‌ പൊതുസമ്മേളനത്തില്‍ വച്ച്‌ ഡിപ്ലോമാകള്‍ നല്‌കപ്പെടും. ന്യൂയോര്‍ക്കിലും സമീപ സംസ്ഥാനങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഇതൊരറിയിപ്പായി കരുതി പാത്രിയര്‍ക്കാദിനാഘോഷത്തിലും പെരുന്നാളുകളിലും സംബന്ധിക്കുവാന്‍ കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു.

വാര്‍ത്ത അറിയിച്ചത്‌ : മലങ്കര അതിഭദ്രാസനത്തിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, ഷെവലിയര്‍ ബാബു ജേക്കബ്‌ നടയില്‍.

 
Picture
Comments

statement.
by Rev. Fr. Jose Daniel Paitel, USA on 2013-02-21 14:33:01 pm
The disciples were called Christians not because of they were followed Christ, but they were unctioned by the Holy Mooron. ie the Holy Chrism.The word meaning of Christians is not the followers of Christ but, Those who were Unctioned or Anointed.
Reply


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."