Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായി ജോബി ജോഷ്വാ (ഗള്‍ഫ്) തെരഞ്ഞെടുക്കപ്പെട്ടു   - Paul George Poovatheril 050-5457397

Picture

വൈസ്‌മെന്‍ ഇന്റനാഷണല്‍ ഇന്ത്യന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായി ജോബി ജോഷ്വാ (ദുബായ്) തെരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ദേശീയ തലത്തില്‍ 9 ഏരിയകളില്‍ ഏറ്റവും വലിയഏരിയ ആയ ഇന്ത്യന്‍ ഏരിയായില്‍ ഉള്‍പ്പെട്ട ഗള്‍ഫ് മേഖലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ ഏരിയ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ദുബായ് വൈസ്‌മെന്‍ ക്ലബ പ്രസിഡന്റ്, ഗള്‍ഫ് േേഖല വൈസ്‌മെന്റ ഗവര്‍ണര്‍, ഗള്‍ഫ് മേഖല ലഫ് റിജണല്‍ ഡയറക്ടര്‍ ഇന്ത്യന്‍ ഏരിയ സര്‍വീസസ് ഡയറക്ടര്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

2007 ലോകത്തെ ഏറ്റവും മികച്ച് ഡിസ്ട്രിക് ഗവര്‍ണര്‍ അവാര്‍ഡ് ആയ 'Elmer Crow' അന്തര്‍ദേശീയ അവാര്‍ഡിന് വൈസ്‌മെന്‍ ആസ്ഥാനമായ ജനീവയില്‍ അര്‍ഹനായി. വിവിധ സാമൂഹിക, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായി നേതൃത്വം കൊടുക്കുന്ന ജോബി ജോഷ്വാ മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനായ പത്തനംതിട്ട മല്ലശ്ശേരി കളിയ്ക്കല്‍  റവ.കെ.എ ജോഷ്വായുടെ മകനാണ്.

2014 ജൂണ്‍ 29ാം തീയതി ഞായറാഴ്ച 5 മണിക്ക് കെ.സി ഗോകുലം പാലസ് ഓഡിറ്റോറിയത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യന്‍ ഏരിയ കണ്‍വന്‍ഷനില്‍ വച്ച് ഏരിയ പ്രസിഡന്റ് എ.ടി ജോര്‍ജിനോട് ഒപ്പം ഭാരവാഹിയായി സ്ഥാനാരോറണം ചെയ്യപ്പെടും.

ജോബി ജോഷ്വാ-050-6983405



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code