ഹാര്‍വെസ്റ് ഫെസ്റിവെല്‍ ടൈറ്റില്‍ സോങ്ങ് 2014 സി.ഡി. പ്രകാശനം ചെയ്തു
കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഹാര്‍വെസ്റ് ഫെസ്റിവല്‍ ടൈറ്റില്‍ സോങ്ങ് 2014 ന്റെ സി.ഡി. പ്രകാശനം ചെയ്തു.
ഇടവക വികാരി ഫാ. കുര്യന് ജോണ്‍, ഫാ. ഷൈജു മത്തായിക്കു നല്കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കുവൈറ്റിലെ പ്രശസ്ത ഗാനരചയിതാവ് മനോജ് തങ്കച്ചന് വീകോട്ടയത്തിന്റെ വരികള്‍ക്ക് ജിതിന് മാത്യു അടൂര്‍ പഞ്ചാത്തലസംഗീതം നല്കി. ഫാ. ഷൈജു മത്തായി, ഗ്രേസ് ഏബ്രഹാം എന്നിവര്‍ ആലാപനം നടത്തി. ട്രസ്റി ബാബു പുന്നൂസ്, സെക്രട്ടറി ജെയിംസ് ജോര്‍ജ്ജ്, പബ്ളിസിറ്റി കണ്‍വീനര്‍ എ.എ. അലക്സാണ്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments