Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇടവക പെരുന്നാളും ദിദിമോസ് പ്രഥമന്‍ ബാവായുടെ അടിയന്തിരവും

Picture

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇന്ത്യയുടെ അപ്പോസ്തലനും ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്‌ളീഹായുടെ ദുക്‌റോനോ (ഇടവക പെരുന്നാള്‍) പെരുന്നാളും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ അടിയന്തിരവും ജൂലൈ 4ന് വൈകിട്ട് 6ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയോടുകൂടി നടത്തുന്നു.

3ന് വൈകിട്ട് 7.30ന് സന്ധ്യാപ്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം എന്നിവ നടക്കും. അടിയന്തിരത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, പരിശുദ്ധ വലിയ ബാവായുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ചിത്രപ്രദര്‍ശനവും, ഡോക്യുമെന്ററിയും ഉണ്ടായിരിക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. റ്റി.ജെ. ജോണ്‍സണ്‍, ഫാ. ഷാജി മാത്യൂസ്, ഫാ. ലെനി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഇടവക ട്രസ്‌റി സുനില്‍ സി.ബേബി അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code