Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെറ്റ്‌ഫോര്‍ഡില്‍ അറക്കല്‍ പിതാവിനും, ഷെവ.വീ.സീ.സെബാസ്റ്റ്യനും സ്വീകരണം തിങ്കളാഴ്ച.   - APPACHAN KANNANCHIRA

Picture

ടെറ്റ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ടെറ്റ്‌ഫോര്‍ഡില്‍ മാത്യു അറയ്ക്കല്‍ പിതാവിനും,ഷെവ.അഡ്വ.വീ സീ സെബാസ്റ്റ്യനും ഉജ്ജ്വല സ്വീകരണം ഒരുക്കുന്നു. ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്ക്പുറമേ വിദ്യാഭ്യാസസാമൂഹ്യവ്യവസായിക വേദികളില്‍ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ കാഴ്ചവെക്കുന്ന ഇരുവര്‍ക്കും അര്‍ഹമായ സ്വീകരണമാണ് ടെറ്റ്‌ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസ്സോസ്സിയേഷന്‍,പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി ഒരുക്കുന്നത്.

സാമൂഹ്യ,സാംസ്‌കാരിക,വ്യാവസായിക,വിദ്യാഭ്യാസ മേഖലകളില്‍ സഹകരിച്ചു പോകാവുന്ന രംഗങ്ങളില്‍ കൈകോര്‍ക്കുവാനും, നവീന ആശയങ്ങള്‍പങ്കു വെക്കുവാനും അടക്കം വിവിധ പ്രധാന വിഷയങ്ങളില്‍  അറയ്ക്കല്‍ പിതാവും, വീ.സീ.സെബാസ്റ്റ്യനും വേറിട്ട  മീറ്റിംഗുകള്‍ നടത്തുന്നുണ്ട്.

ടെറ്റ്‌ഫോര്‍ഡ് ടൌണ്‍ കൌണ്‍സിലിന്റെ മേയര്‍ സില്‍വിയാ ആംസ്, ട്വിന്‍ അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഗ്രഹാം സിജ്‌ലി, പാരീഷ് കൌണ്‍സിലര്‍ ജോണ്‍ വൈറ്റ് തുടങ്ങിയ പ്രമുഖരും അവരുടെ ടീമുകളുമായി  കൂടിയാലോചനകള്‍ ജൂലൈ 21 നു തിങ്കളാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ ആരംഭിക്കും. വൈകുന്നേരം 6:00 മണിക്ക് സംയുക്തമായി ഒരുക്കുന്ന ഗംഭീര സ്വീകരണത്തിനു ശേഷം സ്‌നേഹ വിരുന്നും ടെറ്റ്‌ഫോര്‍ഡില്‍ തയ്യാറാക്കുന്നുണ്ട്.
 
ടെറ്റ്‌ഫോര്‍ഡിലെ സെന്റ്.മേരീസ് റോമന്‍ കത്തോലിക്ക് പാരീഷ് ഹാളിലാണ് സ്വീകരണവും ഡിന്നറും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയായുടെ സീറോ മലബാര്‍ ചാപ്ലിനും, കാത്തലിക്ക് മിഷനായ  കാഫോഡ് ചാരിറ്റിക്ക് വേണ്ടി കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി മാരത്തോണ്‍ ഓടി ടെറ്റ്‌ഫോര്‍ഡിനെ ശ്രദ്ധേയമാക്കിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും, മികച്ച അജപാലകനും,സംഘാടകനുമായ ആയ റവ.ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ ആണ് ഈ സീകരണ പരിപാടിയുടെ കോര്‍ഡി നെറ്റര്‍.

കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റി,എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഖ്യാതി നേടിയിട്ടുള്ള മഗ്ദലന കോളേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളുമായി നടത്തിയ മീറ്റിങ്ങുകളുടെ  വിജയാഹ്ലാദത്തില്‍ ടെറ്റ്‌ഫോര്‍ഡില്‍ നടക്കുന്ന ഉന്നത തല കൂടിയാലോചനകളും ഇരുവരുടെയും യു കെ സന്ദര്‍ശനത്തില്‍ തങ്ങളുടെ നാട്ടിലെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ താങ്ങും,കരുത്തും നേടിത്തരും എന്ന് തന്നെയാണ് അഭ്യുദയകാംക്ഷികള്‍ ഉറച്ചു വിശ്വസിക്കുന്നത്. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code