ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ സന്ദര്‍ശനം നടത്താന്‍ യൂറോ റെയില്‍ പാസ്സ് എടുക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഫ്രീ റോമിംങ്ങ് സിം കാര്‍ഡുകള്‍ നല്കുന്നു. എല്ലാ കാറ്റഗറിയിലുമുള്ള യൂറോ റെയില്‍ പാസ്സ് എടുക്കുന്നവര്‍ക്കും ഈ ഫ്രീ റോമിംങ്ങ് സിം കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. ഇത് ഇരുപ ത്തി മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഫ്രീ റോമിംങ്ങ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് അണ്‍ലിമിറ്റഡ് ഫ്രീ ഇന്‍കമിംങ്ങ് കോളുകള്‍, 200 മിനിറ്റ് വയര്‍ലസ് ഇന്റര്‍നെറ്റ് സൗകര്യം, നൂറ് മിനിറ്റ് ഫ്രീ കോള്‍ അല്ലെങ്കില്‍ മുന്നൂറ് എസ്.എം.എസ്. എന്നിവ അയക്കാം.
ഈ ലിമിറ്റ് കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചാര്‍ജ് ചെയ്ത് ഈ ആനുകൂല്യങ്ങള്‍ വീണ്ടും പ്രയോജനപ്പെടുത്താം.
ആസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യാ, ചെക്ക് റി പ്പബ്ളിക്, ഡെന്മാര്ക്ക്, ഫിലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ഗ്രീസ്, ഹംഗറി, ഐര്‍ലന്‍ഡ്, ഇറ്റലി, ലംക്സംബൂര്‍ഗ്, ഹോളണ്ട്, പോളണ്ട്, പോര്‍ട്ടുഗല്‍, റുമേനിയ, സ്ളോവാക്യാ, സ്ളോവേനിയ, സ്പെയിന്, സ്വീഡന് എന്നീ 23 രാജ്യങ്ങളില്‍ ഈ ഈ ഫ്രീ റോമിംങ്ങ് ഉപയോഗിക്കാം. കൂടാതെ ഇംഗ്ലണ്ട്, അമേരിക്കാ എന്നീ രാജ്യങ്ങളിലേക്ക് ഫ്രീ ആയി വിളിക്കാന്‍ 18 യൂറോയുടെ ഒരു പ്രീ പെയ്ഡ് സിം കാര്‍ഡും ഈ യൂറോ റെയില്‍ പാസ്സ്കാര്ക്ക് ലഭിക്കും.
Comments