Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറക്കല്‍ പിതാവിനു ടെറ്റ്‌ഫോര്‍ഡ് മേയറുടെ ഊഷ്മള സ്വീകരണം; വിദഗ്ദ സമിതി നാട് സന്ദര്‍ശിക്കും.   - APPACHAN KANNANCHIRA

Picture

ടെറ്റ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ടെറ്റ്‌ഫോര്‍ഡില്‍ മാത്യു അറയ്ക്കല്‍ പിതാവിനും,ഷെവ.അഡ്വ.വീ സീ സെബാസ്റ്റ്യനും ടെറ്റ്‌ഫോര്‍ഡ്‌കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്ക്പുറമേ വിദ്യാഭ്യാസസാമൂഹ്യവ്യവസായിക വേദികളില്‍ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ക്ക് അക്ഷീണം  പ്രയഗ്‌നിക്കുന്ന ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് ടെറ്റ്‌ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസ്സോസ്സിയേഷന്‍,പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി ഒരുക്കിയത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ നടത്തപ്പെടുന്ന വിവിധ വികസനസേവന മേഖലകളെ ഡോക്കുമെന്ടരിയിലൂടെ വിശദമാക്കിയും, തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൂടെ മനസ്സിലാക്കി കൊടുത്തും നടത്തിയ ഇരുവരുടെയും ശ്രമങ്ങള്‍ ഏവരെയും ആക്രുഷ്ടരാക്കി.  സാമൂഹ്യ,വിദ്യാഭ്യാസ മേഖലകളില്‍ ഏറെ സഹകരിച്ചു പോകുവാന്‍ ഉതകുന്ന ആശയ സമ്പന്നത കൂടിയാലോചനകളില്‍ നിഴലിക്കുന്നുണ്ടെന്നും അവയെ കൂടുതല്‍ മനസ്സിലാക്കുവാനും,ചില പ്രൊജെക്റ്റുകല്‍ തയ്യാറാക്കുന്നതിനും, പഠിക്കുന്നതിനുമായി വിദഗ്ദ ടീമിനെ കാഞ്ഞിരപ്പള്ളിയിലേക്ക് അയക്കുമെന്ന് ടെറ്റ്‌ഫോര്‍ഡ് ടൌണ്‍ കൌണ്‍സിലിന്റെ മേയര്‍ സില്‍വിയാ ആംസ്, ട്വിന്‍ അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഗ്രഹാം സിജ്‌ലി, പാരീഷ് കൌണ്‍സിലര്‍ ജോണ്‍ വൈറ്റ് തുടങ്ങിയവര്‍  സംയുക്തമായി അറയ്ക്കല്‍ പിതാവിനെ അറിയിച്ചു.
 
ടെറ്റ്‌ഫോര്‍ഡിലെ സെന്റ്.മേരീസ് റോമന്‍ കത്തോലിക്ക് പാരീഷ് ഹാളിലാണ് സ്വീകരണവും ഡിന്നറും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയായുടെ സീറോ മലബാര്‍ ചാപ്ലിനും, കാത്തലിക്ക് ചാരിറ്റിയായ കാഫോഡിന്റെ പ്രമോട്ടരുമായ ടെട്‌ഫോര്‍ഡ് സെന്റ്.മേരീസ് റോമന്‍ കത്തോലിക്ക് പാരീഷ് പ്രീസ്റ്റ്  റവ.ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ ആണ് അറക്കല്‍ പിതാവിന്റെയും,ഷെവ.വീ.സീ.സെബാസ്റ്റ്യന്റെയും യു കെ സന്ദര്‍ശനത്തിന്റെ കോര്‍ഡിനെറ്റര്‍.

കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റി,എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഖ്യാതി നേടിയിട്ടുള്ള മഗ്ദലന കോളേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളുമായി നടത്തിയ മീറ്റിങ്ങുകളുടെ  തുടര്‍ച്ചയായ വിജയത്തോടൊപ്പം ടെറ്റ്‌ഫോര്‍ഡില്‍ നടന്ന ഉന്നത തല കൂടിയാലോചനയുടെ തിളക്കവും നാടിനും,നാട്ടുകാര്‍ക്കും തങ്ങളുടെ യു കെ സന്ദര്‍ശനത്തിനിടെ പ്രയോജനകരമാവുന്നതില്‍ ആഹ്ലാദം പങ്കിടുമ്പോഴും എല്ലാം ദൈവ നിയോഗവും,അനുഗ്രഹവും മാത്രമാണെന്ന് അറയ്ക്കല്‍ പിതാവ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

ഇന്ന് സ്റ്റീവനേജിലും,ഹര്‍ട്ട്‌ഫോര്‍ഡ് യുനിവേഴ്‌സിട്ടിയിലും നടത്തുന്ന മീറ്റിംഗുകല്‍ക്കു ശേഷം വൈകുന്നേരം ബ്രിസ്‌റ്റോളില്‍ സ്വീകരണ ചടങ്ങില്‍ ഇരുവരും പങ്കു ചേരും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code