Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ സൂ പ്പര്‍ ഹൈ ടെക് ട്രാഫിക് കണ്‍ട്രോള്‍ ക്യാമറാ   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മനിയിലെ ട്രാഫിക് സ്പീഡ് നിയ ്രന്തണം കര്‍ശനമാക്കാന്‍ സൂ പ്പര്‍ ഹൈ ടെക്‌നിക് കണ്‍ട്രോള്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. ഏതാണ്ട് 230.000 യൂറോ ഒരു സൂ പ്പര്‍ ട്രാഫിക്
കണ്‍ട്രോള്‍ ക്യാമറാക്ക് വില വരും. ബവേറിയ സംസ്ഥാനം ഒരു പുതിയ ക്യാമറാ ഓട്ടാബാന്‍ 99 ല്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ക്യാമറായുടെ പേര് 'ട്രാഫിസ്റ്റാര്‍ എസ് 330' എന്നാണ്. സ്പീഡ് ലിമിറ്റ് ലംഘിച്ചാല്‍ ക്യാമറാ ഒരു ഇന്‍ഫ്രാ റെഡ് ഫ്‌ളാഷ് അയച്ച് വാഹനത്തിന്റേയും, ഓടിക്കുന്ന ഡ്രൈവറുടെയും വ്യക്തമായ ഫോട്ടോ എടുക്കും.

ഈ സൂ പ്പര്‍ ഹൈ ടെക് ക്യാമറ അയയ്ക്കുന്ന ഇന്‍ ഫ്രാ റെഡ് ഫ്‌ളാഷ് സാധാരണ കണ്ണുകള്‍ക്ക് ദൃശ്യമല്ല. അതുകൊണ്ട് സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവരുട ഫോട്ടോ എടുക്കുന്നത് അവര്‍ പോലും അറിയുന്നില്ല.

സൂപ്പര്‍ ഹൈടെക് കണ്‍ട്രോള്‍ ക്യാമറകള്‍ ജര്‍മനിയില്‍ എല്ലാ സ്ഥലങ്ങളിലും താമസിയാതെ സ്ഥാപിക്കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്‌സാണ്ടര്‍ ഡോബ്രിന്‍ഡ് പറഞ്ഞു. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നത് മൂലം ഉണ്ടാകുന്ന ട്രാഫിക് അപകടങ്ങള്‍ കര്‍ശനമായി കുറയ്ക്കാനാണ് ഇത്രയധികം വില പിടിച്ച ഹൈ ടെക്‌നിക് കണ്‍ട്രോള്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ട്രാഫിക് ലംഘനം നട ത്തുന്ന വിദേശ വാഹന ഡ്രൈവര്‍ന്മാര്‍ക്കെതിരെയും നടപടി നട ത്താനും പിഴ ചുമ ത്താനും വേണ്ട ഉടമ്പടികള്‍ പൂര്‍ ത്തിയാക്കിയെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code