Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2ന്   - ജോണ്‍ കൊച്ചുകണ്ടത്തില്‍

Picture

കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കൊളോണിലെ സെന്റ് അഗസ്‌റിനര്‍ ആശുപത്രി ദേവാലയത്തില്‍ ആചരിക്കുന്നു.
ദിവ്യബലിയും, രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, റാസ, നേര്‍ച്ചവിളമ്പ്, സമൂഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യൂറോപ്പിലെ ഏറ്റവും വലിയ പെരുന്നാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരുമല പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നെന്ന് വികാരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ലൈജു മാത്യു (വികാരി)്യു01637484121
തോമസ് പഴമണ്ണില്‍ (ട്രസ്‌റി) 0221 962000,638746,01731017700
ജോണ്‍ കൊച്ചുകണ്ടത്തില്‍ 02205 82915,01637339681
ജേക്കബ് ദാനിയേല്‍ 02233 923090
ജിത്തു കുര്യന്‍ 0202 70538657
കെ.വി. തോമസ് 0202 303544


വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code