Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ 15ാമത് ശ്രാദ്ധപെരുന്നാള്‍ സമാപിച്ചു

Picture

റാന്നി: റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടന്നുവന്ന ഗീവറുഗീസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ 15ാമത് ശ്രാദ്ധപ്പെരുന്നാള്‍ സമാപിച്ചു.സമാപനദിവസമായ ബുധനാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നിവരും, സഭയിലെ റമ്പാന്മാര്‍, കോര്‍എപ്പിസ്‌കോപ്പാമാര്‍, കന്യാസ്ത്രീകള്‍, വൈദീകര്‍, ശെമ്മാശ്ശന്മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. ഗീവറുഗീസ് മാര്‍ ദീയസ്‌കോറോസ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ഫണ്ട്, വിദ്യാഭ്യാസ അവാര്‍ഡുകള്‍ എന്നിവയുടെ വിതരണവും നടന്നു.
15ാം ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം മെത്രാസനത്തില്‍ നിന്നെത്തിയ പാവനസ്മരണറാലിക്ക് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ സ്വീകരണം നല്‍കി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ആശ്രമ സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code