Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാല്‍ത്സിങ്ങാം നിറഞ്ഞു കവിഞ്ഞു; തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണ ത്സവമായി.   - APPACHAN KANNANCHIRA

Picture

വാല്‍ത്സിങ്ങാം:നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും,അവിരാമം ആലപിച്ച മാതൃ ഭക്തി സ്‌തോത്രങ്ങളാലും,അഖണ്ട ജപമാല  സമര്‍പ്പണത്താലും എട്ടാമത്  വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി.തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികനായി പങ്കെടുത്ത ഇആഇക യുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ  മാത്യു  അറയ്ക്കല്‍ പിതാവ് മരിയന്‍ തീര്‍ത്ഥാടന യാത്രയും, സമര്‍പ്പണ തിരുന്നാള്‍ ദിവ്യബലിയും, തിരുന്നാള്‍ സന്ദേശവും അനുബന്ധ ശുശ്രുഷകളും ആത്മീയ വിരുന്നാക്കി മാറ്റി.

പ്രവാസ ജീവിത യാത്രയിലും തങ്ങളുടെ സ്‌നേഹമയിയും, സംരക്ഷകയുമായ മാതാവിനെ ഹൃദയത്തില്‍ ദൃഡമായി ചേര്‍ത്തു നിറുത്തുവാനുള്ള അതിയായ വാഞ്ച വിളിച്ചോതിയ തീര്‍ത്ഥാടനത്തിനു ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ  അദ്ധ്യക്ഷനും,യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ് പ്രാര്‍ത്ഥനാ ശുശ്രുഷയോടെ, െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ വെച്ച് നാന്ദി കുറിച്ചു.

യു കെ യിലും, റോമിലും, ജര്‍മ്മനിയിലും,ബാംഗ്ലൂരിലും,കേരളത്തില്‍ നിന്നുമായി എത്തിയ സീറോ മലബാര്‍ സഭയുടെ  ആരാദ്ധ്യരായ വൈദികരും,അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വീ സീ സെബാസ്റ്റ്യന്‍, മുന്‍ ഗഇആഇ അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍,സന്യസ്തര്‍ എന്നിവര്‍ ആതിതേയരായ  ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിക്കൊപ്പം ഏറ്റവും പിന്നിലായി നിരന്നു.തീര്‍ത്ഥാടനത്തില്‍ ഇതാദ്യമായി വനിതകള്‍ തന്നെ മാതൃ സൂക്തങ്ങള്‍ ഉരുവിട്ട് ഭയ ഭക്തി നിറവില്‍ വാല്‍ഷിങ്ങാം മാതാവിന്റെ രൂപം തോളില്‍ ഏന്തി നീങ്ങിയത് നവ്യാനുഭവമായി.ശ്രവണ സുഖവും,താള ലയവും, ഇമ്പ രസവും നിറഞ്ഞ സ്വിണ്ടന്‍ വാദ്യമേളവും,കൊടികളും, മുത്തുക്കുടകളും,പേപ്പല്‍ ഫ്‌ലാഗ്‌സും കൊണ്ട് വര്‍ണ്ണാഭവുമായ തീര്‍ത്ഥ യാത്രയില്‍ അറയ്ക്കല്‍ പിതാവ് മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ കൂട്ടി ചേര്‍ത്ത തിരുവോസ്തി എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീര്‍ത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോഴും അനൗന്‍സിയെഷന്‍ ചാപ്പലില്‍ നിന്നും പര ശതം വിശ്വാസികള്‍ നടന്നു തുടങ്ങിയിട്ടില്ലായിരുന്നു.

തീര്‍ത്ഥാടന സമാപനത്തില്‍ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തിരുന്നാള്‍ സന്ദേശം നല്കുകയും, അറയ്ക്കല്‍ പിതാവ് വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊണ്ട് സമാപന ആശീര്‍വ്വാദം നല്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ അടിമ വെക്കലില്‍നു ശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. സ്വാദിഷ്ടമായ ചൂടന്‍ നാടന്‍ ഭക്ഷണ സ്റ്റാളുകള്‍ നിന്നുള്ള ആഹാരം തീര്‍ത്ഥാടകര്‍ തീര്‍ത്തും ആസ്വദിച്ചു.

ഉച്ചക്ക് 2:45 നു ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ തീര്‍ത്ഥാടനത്തിന്റെ മുഖ്യ സംഘാടകനും,ചാപ്ലിനും ആയ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ഏവരെയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്തു. മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മീകത്വം വഹിച്ച സമൂഹ ബലിയില്‍ ഫാ.മാത്യു ജോര്‍ജ്ജ്,ഫാ.ജേക്കബ് മഞ്ഞളി,റവ.ഡോ.തോമസ് ഫ്രാന്‍സിസ് (ജര്‍മ്മനി), ഫാ.ജെയ്‌മോന്‍ മണിയന്‍പറയില്‍(റോം), ഫാ.സാജു ജോണ്‍ (ലണ്ടന്‍),ഫാ.മനോജ്( ബാന്‍ഗ്ലൂര്‍) എന്നിവര്‍ സഹകാര്‍മ്മീകരായി തിരുന്നാള്‍ കുര്‍ബ്ബാനയില്‍ പങ്കു ചേര്‍ന്നു.
അറയ്ക്കല്‍ പിതാവ് നല്കിയ തിരുന്നാള്‍ സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി.കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയും ആയ അമ്മയെ ഭവനത്തില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം  ഓര്‍മ്മിപ്പിച്ചു.
ശുശ്രുഷകല്‍ക്കൊടുവില്‍ പിതാവ്തീര്‍ത്ഥാടനം ആത്മീയമായും, അനുഗ്രഹപരമായും,വന്‍ വിജമാക്കിയ ആതിതെയരായ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയെ അനുഗ്രഹിച്ചു ആശീര്‍വ്വാദം നല്കി. തുടര്‍ന്ന്  അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി ഹണ്ടിങ്ഡന്‍ സീറോ മലബാര് കമ്മ്യുനിട്ടിയെ വെഞ്ചരിച്ച തിരി നല്കിയും,ശിരസ്സില്‍ മുടി ചാര്‍ത്തിയും വാഴിച്ചു.

ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടും, സ്വര്‍ഗ്ഗീയാത്മക സംഗീത മാധുര്യം സ്വര ധാരയായി ഒഴുക്കിയ ഗോള്‍സ്റ്റന്‍ ക്ര്യസ്ത്യന്‍ കമ്മ്യുനിട്ടിയുടെ സ്വന്തം ഗാന ശുശ്രുഷകര്‍,അക്ഷര സ്പുടത തികഞ്ഞ  വായനാ ശുശ്രുഷ കര്‍, അയ്യായിരത്തിലേറെ മാതൃ ഭക്തരെ ഭംഗിയായുംചിട്ടയായും തീര്‍ത്ഥാടനത്തില്‍ ആനയിച്ച വോളണ്ടിയേഴ്‌സ്, ആയിരത്തില്‍ പരം വാഹനങ്ങള്‍ക്ക് ഗതാഗത സൗകര്യം തയ്യാറാക്കിയവര്‍,തീര്‍ത്ഥാടനത്തില്‍ എക്കാലത്തെയും അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കുവാനും കഴിഞ്ഞ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയും,കഴിഞ്ഞ ഒരു വര്‍ഷത്തെ അക്ഷീണ പ്രാര്‍ത്തനകള്‍ക്കും, ഒരുക്കങ്ങല്‍ക്കും നേതൃത്വം നകിയ ഗോള്‍സ്റ്റന്‍ മരിയന്‍ പ്രയര്‍ ഗ്രൂപ്പും ഏവരുടെയും മുക്ത കണ്ട പ്രശംസ പിടിച്ചു പറ്റി.  

എട്ടാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കുമ്പോള്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വാല്‍ശിങ്ങാമിനെ സ്വന്തം നെഞ്ചിലേറ്റി മാതൃ ഭക്തരെ കൂട്ടി ചേര്‍ത്ത് ഏവര്‍ക്കും സമ്മതമായ  തന്റെ സംഘാടകത്വ ശക്തിയുടെയും,നാടന്‍ സ്‌നേഹ വായ്പ്പിനറെയും,ആഞ്ജാ ശക്തിയുടെയും, ഭാവനാ മികവിന്റെയും,സംയോജിപ്പിച്ച് നയിക്കുവാനുള്ള നയതന്ത്രന്ജതയുടെയും, ഇശ്ചാ ശക്തിയുടെയും,വേറിട്ട നാടന്‍ സംഭാഷണ ശൈലിയുടെയും വിജയ ദൃഷ്ടിയുടെയും പൂര്‍ണ്ണത നിറഞ്ഞ ഈസ്റ്റ് ആന്ഗ്ലിയായിലെ  സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ നാമം ആ ചരിത്ര ഏടിനു മുകളില്‍ തന്നെ ആലേഖനം ചെയ്യപ്പെടും എന്നു തന്നെയാണ് തീര്‍ത്ഥാടകരുടെ അംഗീകാര പത്രം.
 
ഗോള്‍സ്റ്റന്‍ കമ്മ്യുനിട്ടിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'ജീവന്റെ മന്ന' എന്ന സമ്പൂര്‍ണ്ണ പ്രാര്‍ത്ഥന സമാഹാര പുസ്തകത്തിന്റെ  പ്രകാശന കര്‍മ്മം തദവസരത്തില്‍ അറക്കല്‍ പിതാവ് അഡ്വ.ജോസ് വിതയത്തിനു നല്കി നിര്‍വ്വഹിച്ചു.വിശ്വാസി സമൂഹത്തിന്റെ അനിവാര്യവും, പ്രയോജനകരവുമായ ഈ പുസ്തകം ആവശ്യമുള്ളവര്‍ ഗോള്‍സ്റ്റന്‍ ജോസുമായി (07848886491) ബന്ധപ്പെടാവുന്നതാണ്


Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code