Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആന്റണി രാജു

Picture

തിരുവനന്തപുരം: പ്രതിച്ഛായ നന്നാക്കാനാണ് മന്ത്രിസഭാ പുനസംഘടനയെങ്കില്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു ആവശ്യപ്പെട്ടു. യുഡിഎഫ് എടുത്താലും എല്‍ഡിഎഫ് എടുത്താലും നിയമസഭയിലെ മുതിര്‍ന്ന നേതാവാണ് കെ.എം മാണി. അതുകൊണ്ട് മുതിര്‍ന്ന നേതാവായ കെ.എം മാണിയാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍. അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏകകക്ഷി ഭരണമല്ല, മുന്നണി സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ എല്ലായ്‌പ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ കക്ഷിയുടെ നേതാവിനെ മാത്രം കാണാന്‍ കഴിയില്ല, മുന്നണി ഭരണത്തോട് നീതി പുലര്‍ത്തണമെങ്കില്‍ ഘടക കക്ഷികള്‍ക്കും മുഖ്യമന്ത്രിയാകാന്‍ അനുമതി നല്‍കണമെന്നും രാജു ആവശ്യപ്പെട്ടു.

50 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റണി രാജുവിന്റേത് വ്യക്തിപരമായ അഭിപ്രായം: മാണി


ആന്റണി രാജുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ഇതേക്കുറിച്ച് കെ.എം മാണിയുടെ പ്രതികരണം. മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് താനോ കേരളാ കോണ്‍ഗ്രസോ ആലോചിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള അഭിപ്രായം സന്തോഷകരമാണെന്നും മാണി പറഞ്ഞു.

വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ല: പി.സി ജോര്‍ജ്

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പ്രതികരിച്ചു. മാണി സാര്‍ മുഖ്യമന്ത്രിയായി കാണണമെന്നാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code