Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ്‌ ലൈഫ്‌ അമേരിക്കയിലും, യൂറോപ്പിലും സൗത്ത്‌ ആഫ്രിക്കയിലും   - ഡോ. സന്തോഷ്‌ ടി.ജോണ്‍

Picture

ഷിക്കാഗോ : ലോക പ്രശസ്‌ത കുടുംബപ്രേഷിതനും, വചന പ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ്‌ മിഷന്‍ ഡയറക്‌ടറുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന `റിഥം ഓഫ്‌ ലൈഫ്‌' എന്ന ഏകദിന കുടുംബ നവീകരണ സെമിനാര്‍ 2014 ആഗസ്റ്റ്‌ 15 മുതല്‍ ഒക്‌ടോബര്‍ 5 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്നു. തുടര്‍ന്ന്‌ സ്വിറ്റ്‌സര്‍ലന്റ്‌, സ്വീഡന്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി, ലണ്ടന്‍ എന്നിവടങ്ങളിലും ഡിസംബര്‍ 9 മുതല്‍ ജോഹന്നാസ്‌ബര്‍ഗ്‌, കേപ്‌ടൗണ്‍, ഈസ്റ്റ്‌ ലണ്ടന്‍ തുടങ്ങി സൗത്ത്‌ ആഫ്രിക്കയിലെ വിവിധ ദേവാലയങ്ങളിലും നടത്തുന്നു.

``പ്രവാസികളുടെ ഇടയില്‍ രണ്ടു പതിറ്റാണ്ടായി മുപ്പത്തിയാറ്‌ രാജ്യങ്ങളിലൂടെ സമാധാനത്തിന്റെയും, സ്‌നേഹത്തിന്റെയും ആഴമുള്ള സന്ദേശങ്ങള്‍ നല്‍കി, ജീവിതത്തിന്റെ താളപ്പിഴയില്‍ നിന്ന്‌ താളത്തിലേയ്‌ക്ക്‌ അനേകം കുടുംബങ്ങളെ കൗണ്‍സിലിങ്ങിലൂടെയും, വചന പ്രഘോഷണത്തിലൂടെയും വീണ്ടെടുത്ത സണ്ണി സ്റ്റീഫന്റെ `റിഥം ഓഫ്‌ ലൈഫ്‌' എന്ന കുടുംബ നവീകരണ സെമിനാര്‍, ദമ്പതികളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട പ്രയോഗിക ജീവിതത്തിന്റെയും, സമാധാനത്തിന്റെയും നല്ല പാഠങ്ങളാണെും ഈ സുവര്‍ണ്ണാവസരം നഷ്‌ടമാക്കരുതെും'' മെസേജ്‌ മിഷന്‍ ഇന്റര്‍നാഷണല്‍ ഡയറക്‌ടറും, മുന്‍ എസ്‌. ബി. കോളേജ്‌ പ്രിന്‍സിപ്പലുമായ റവ. ഡോ. ടോം കുുംപുറം അഭിപ്രായപ്പെട്ടു. സണ്ണി സ്റ്റീഫനുമായി കൗസിലിങ്ങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : messagemission@hotmail.com
+91 944 715 4999/ +91 974 507 2790
www.themessagemission.org www.sunnystephen.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code