Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോണ്‍. ജോയ് ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍

Picture

കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോയ് ആലപ്പാട്ടിനെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമം നടത്തിയത്. ഇപ്പോള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തു വരുന്നു.ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വ്യാഴാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും അമേരിക്കന്‍ സമയം പുലര്‍ച്ചെ 6.00 മണിക്ക് വാഷിംഗ്ടണിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ സ്ഥാനത്തും വായിച്ചു.

ജോയ് ആലപ്പാട്ട് സ്ഥാനിക രൂപതയായി ബെന്‍സെന്ന രൂപതയും മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.

2011 മുതല്‍ ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്തുവരുകയാണ് നിയുക്ത മെത്രാന്‍ ജോയ് ആലപ്പാട്ട്. 1956 സെപ്റ്റംബര്‍ 27-ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയില്‍ പരേതരായ വര്‍ഗീസ് റോസി ദമ്പതികളുടെ അഞ്ചുമക്കളിലൊരാളായാണ് ജനനം. ഇടവക മധ്യസ്ഥനായ വി. ജോണ്‍ നെപുംസ്യാന്റെ നാമം സ്വീകരിച്ചുകൊണ്ട് ജോണ്‍ എന്ന പേരാണ് മാമ്മോദീസായില്‍ നല്കപ്പെട്ടത്. പുത്തന്‍ പള്ളിയിലും പറപ്പൂക്കരയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശൂര്‍ മൈനര്‍ സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1981 ഡിസംബര്‍ 31-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിന്ന് പുരോഹിതനായി അഭിഷിക്തനായി.

ചാലക്കുടി, മാള, ഇരിങ്ങാലക്കുട ഇടവകകളില്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചതിനു ശേഷം മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും തുടര്‍ന്ന് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1987 മുതല്‍ 1998 വരെ ചെന്നൈ സീറോ മലബാര്‍ മിഷനില്‍ ചാപ്ലെയിനായും മിഷന്‍ ഡയറക്ടറായും സേവനം ചെയ്തു. 1994 മുതല്‍ സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്, ന്യൂമില്‍ഫോര്‍ഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അസോസിയേറ്റ് പാസ്റ്റര്‍ ആയി സേവനം ചെയ്ത ഫാ. ജോയ്, Clinical Pastoral Education Programme(CPE) പൂര്‍ത്തിയാക്കി വാഷിഗ്ടണിലെ ഏലീൃഴലീേംി ഡിശ്‌ലൃശെ്യേ ചാപ്ലെയിന്‍ ആയി സേവനം ചെയ്തു. തുടര്‍ന്ന് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ക്ഷണപ്രകാരം 2007-ല്‍ ഷിക്കാഗോ രൂപതയിലെ ഗാര്‍ഫീല്‍ഡ്, ന്യൂവാര്‍ക്ക് എന്നിവിടങ്ങളില്‍ സേവനം ചെയ്തു. തുടര്‍ന്നാണ് 2011 മുതല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിയമിതനായത്.



Comments


God fearing Catholic
by MOLLY JACOB, NJ on 2014-07-24 13:20:01 pm
Dear Msgr. Joy acha, Congratulations on your new appointment and elevation. When you were appointed as vicar of Chicago cathedarl few years ago and left NJ we didn't know what was waiting for you. But God almighty had a plan for you...Wish you all the best and May god almighty continue to shower his blessings to lead your sheep faithfully.


Congratulations
by Rosalin Zoel Charath, Chicago on 2014-07-24 09:00:49 am
What a wonderful news to hear in the morning. Heartily congratulations to our dearest Achen! May God continue to bless him with wisdom and heath to be successful in this new role.


Physician
by Jojy Vengassery MD, New Jersey on 2014-07-24 07:14:15 am
Congratulations with prayers and best wishes to Rev.Joy-achen."Your Eminence" deserve it for the great dedication and commitment to the Syro Malabar Catholic Church, the largest Malayalee Catholic Church in USA. Simplicity and responsiveness is the greatness of Bishop Rev.Joy Alapat.It is a blessing and recognition from the Holy See for the Syro-Malabar Catholic Church


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code