Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ്ജ് മാമന്‍ കൊണ്ടൂരിന് പൗരസ്വീകരണം   - ജീമോന്‍ ജോര്‍ജ്ജ്

Picture

ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിന്റെ വിരിമാറില്‍ സാമൂഹിക, സാംസ്‌ക്കാരിക, സാമുദായിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള കേരള രാഷ്ട്രീയത്തിലെ ചുരുക്കം ചില നേതാക്കന്മാരുടെ ഇടയിലെ മുഖ്യ വ്യക്തിത്തിനുടമയായും എക്കാലത്തും ജനപക്ഷത്തു നില്‍ക്കുന്ന കറപുരളാത്ത രാഷ്ട്രീയ നേതാവുമായ ശ്രീ. ജോര്‍ജ്ജ് മാമന്‍ കൊണ്ടൂരിന് ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് പമ്പാ മലയാളി അസോസിയേഷന്‍ ആഡിറ്റോറിയത്തില്‍ വച്ച് ഗംഭീര സ്വീകരണം നല്‍കുന്നതാണ്.

രാഷ്ട്രീയ  രണഭൂമിയില്‍ കറപുരളാത്ത രാഷ്ട്രീയ തത്വങ്ങളുടെ തേരു തെളിക്കുന്ന ജനപ്രിയ നേതാവും, പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയും, കേരളാ കൊ.ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍, പത്തനംതിട്ട ജില്ലാ ഭക്ഷ്യ വിജിലന്‍സ് കമ്മറ്റി അംഗം, പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കമ്മറ്റി അംഗം തുടങ്ങിയ വിവിധ മേഖലകളില്‍ ജില്ലയുടെ പുരോഗമനപരമായ പുരോഗതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വരികയും, പിന്നീട് മാര്‍ത്തോമാ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമാ കോളജ് ഗവേണിംഗ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഉടനീളം സൗഹൃദങ്ങളുടെ വലിയ ശ്രൃംഖല കൈമുതലായുളള കൊണ്ടൂരിന് വിവിധ നഗരങ്ങളില്‍ സ്വീകരണം നല്‍കപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഫിലാഡല്‍ഫിയായിലും നടത്തപ്പെടുന്നത്.

പ്രമുഖ വാഗ്മിയും, സംഘാടകനുമായ ജോര്‍ജ്ജ് മാമന്‍ കൊണ്ടൂരിന്റെ സ്വീകരണ സമ്മേളനം തിരുവല്ല, ഇരവിപേരൂര്‍, കോഴഞ്ചേരി, പത്തനംതിട്ട, റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള നിവാസികള്‍ ചേര്‍ന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സൗഹൃദ സ്വീകരണ സമ്മേളനത്തിലേക്ക് ഏവര്‍ക്കും ഒരിക്കല്‍കൂടി സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
അലക്‌സ് തോമസ്-(215) 850 5268, തമ്പി ചാക്കോ(610) 328 2950, സന്തോഷ് ഏബ്രഹാം-(215) 605 6910, ഫിലിപ്പോസ് ചെറിയാന്‍(215) 605 7310, രാജന്‍ ശാമുവേല്‍ (215) 435 1015, സജി കരിംകുറ്റി(215) 312 0797.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code