ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ രണ്ടാമത് പിക്നിക് ഓഗസറ്റ് 3-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ എല്‍മസ്റ്റിലുള്ള സോല്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ (Salt creek purk, 575 second st., Elmhurst) വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ കെ.സി.എസ്. അംഗങ്ങളും പിക്നിക്കില്‍ പങ്കെടുക്കണമെന്ന് കെ.സി.എസ്. ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അഭ്യര്‍ത്ഥിക്കുന്നു. കെ.സി.എസ്. പിക്നിക് ഔട്ട് ഡോര്‍ കമ്മറ്റി ചെയര്മാന് ജയിംസ് കോലടി, അംഗങ്ങളായ ജേക്കബ് മണ്ണാര്‍കാട്ടില്‍, സുനില്‍ കോയിത്തറ, എബി തെക്കേമ്യാലില്‍, കെ.സി.എസ. ഭരണസമിതി അംഗങ്ങളായ ജെസ്മോന് പുറമഠത്തില്‍, ബാബു തൈപ്പറമ്പില്‍, ജെസ്റ്റിന് തെങ്ങനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
Comments