വാഷിംഗ്ടണ്‍ : തൊഴിലില്ലായ്മ വേതനം വാങ്ങുവാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി യു.എസ്സ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂലായ് 23 രാവിലെ പുറത്തുവിട്ട സര്‍വ്വേയില്‍ ചൂണ്ടികാണിക്കുന്നു.
എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും കുറവ് അപേക്ഷകള്‍ ലഭിക്കുന്നത്.
ജൂലായ് 19ന് അവസാനിച്ച ആഴ്ചയില്‍ ശരാശരി 19, 000 അപേക്ഷകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചതും, നിലവിലുള്ള തൊഴിലാളികളെ പിരിച്ചു വിടാത്തതുമാണ് അപേക്ഷകരുടെ എണ്ണം കുറയുവാന്‍ കാരണമായതെന്ന് സര്‍വ്വേഫലം വെളിപ്പെടുത്തുന്നു.
രൂക്ഷമായ തൊഴിലില്ലായ്മയും, സാമ്പത്തിക തകര്‍ച്ചയും അനുഭവപ്പെട്ട അമേരിക്ക സാവകാശം ഇതില്‍ നിന്നും കരകയറുന്നതായാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഓട്ടോ ഇന്ഡസ്ട്രിയിലെ താല്‍ക്കാലിക തൊഴില്‍ സ്തഭംനം വീണ്ടും തൊഴിലില്ലായ്മ വേതനം അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.
അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടത്തോടെ തൊഴില്‍ നഷ്ടപ്പെട്ട അമ്പതിനും, അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ ഭൂരിപക്ഷവും മറ്റൊരു തൊഴില്‍ കണ്ടെത്തുവാന്‍ പാടുപെടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
Comments