റോം: ക്രിസ്തുമതം ഉപേക്ഷിച്ചു മുസ്ലീമായി മാറുകയോ വധശിക്ഷയോ ഏതാണെന്ന് സ്വീകരിക്കുക എന്ന സുഡാന് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പില്‍ പതറാതെ വധശിക്ഷയായാലും ക്രിസ്തുവിനെ തളളി പറയാനാകില്ല എന്ന് സധൈര്യം പ്രഖ്യാപിച്ച സുഡാന് വനിതാ ഡോക്ടര്‍ക്ക് (27) റോമില്‍ വമ്പിച്ച സ്വീകരണം.
മുസ്ലീം മതം ഉപേക്ഷിച്ചത് മത നിന്ദയാണെന്നും, ക്രിസ്ത്യാനിയെ വിവാഹം ചെയ്തത് വ്യഭിചാരമാണെന്നും പ്രഖ്യാപിച്ച കോടതി ഗര്‍ഭിണിയായ വനിതാ ഡോക്ടറെ ജയിലില്‍ അടക്കുന്നതിനും പ്രസവത്തിനുശേഷം 100 ചാട്ടവാര്‍ അടിയും തുടര്‍ന്ന് തൂക്കിലേറ്റുകയും ചെയ്യണമെന്ന് വിധി കല്പിക്കുകയായിരുന്നു.
അമേരിക്ക ഉള്‍പ്പെടെയുളള ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദത്തിനു മുമ്പില്‍ സുഡാന് ഗവണ്മെന്റ് വനിതാ ഡോക്ടറെ വിമോചിതയാക്കുകയായിരുന്നു.
വധശിക്ഷയില്‍ ഒഴിവായി ആദ്യമായി അമേരിക്കന്‍ പൗരത്വമുളള ഭര്‍ത്താവും രണ്ട് കുട്ടികളുമായി റോമിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മറിയത്തെ ഇറ്റലി പ്രധാനമന്ത്രി, വിദേശകാര്യ വകുപ്പു മന്ത്രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വത്തിക്കാനില്‍ എത്തിയ മറിയത്തെയും കുടുംബത്തേയും മാര്‍പാപ്പ ആശീര്‍വദിച്ചു. മറിയത്തിന്റെ ധീരമായ തീരുമാനത്തെ പോപ്പ് പ്രത്യേകം അഭിനന്ദിച്ചു. എല്ലാവരില്‍ നിന്നും ലഭിച്ച പിന്തുണക്കും, ആശ്വാസ വാക്കുകള്‍ക്കും മറിയം നന്ദി പറഞ്ഞു.
ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ അതിഥികളായാണ് ഇവര്‍ എത്തിയിരിക്കുന്നത്.
Comments