Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ഓഗസ്റ്റ്‌ 23ന്‌   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്‌ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ്‌ ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ 'ക്രിസ്‌ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 2014' വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ആഗസ്റ്റ്‌ 23ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മുതല്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന ക്രിസ്‌ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ െ്രെകസ്‌തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട്‌ പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാവിഭവങ്ങളാണ്‌ പ്രതിഭകള്‍ ഒരുക്കുന്നത്‌.

കേരളത്തിലെ അട്ടപ്പാടി സെന്റ്‌ തോമസ്‌ മിഷന്‍ ഫീല്‍ഡിലെ അശരണര്‍ക്ക്‌ ആശ്വാസവും അത്താണിയുമായിതീരുന്ന ജീവകാരുണ്യ സുവിശേഷ പദ്ധതിയിലേക്കുള്ള ധനസമാഹരണാര്‍ത്ഥമാണ്‌ ഈ കലാസന്ധ്യ സംഘടിപ്പിച്ചിരിയ്‌ക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റവ.റോയി തോമസ്‌ 2536530689, ഷാജി പുളിമൂട്ടില്‍8327755366, യല്‍ദോ പീറ്റര്‍2817779216, തോമസ്‌ വൈക്കത്ത്‌ശേരില്‍ 281 250 6399.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code