ന്യൂഡല്‍ഹി: പത്തനാപുരം മൌണ്ട് താബോര്‍ ട്രെയിനിംങ് കോളജിന് എന്‍.സി.ഇ.ആര്.ടി.യുടെ ദേശീയ പുരസ്കാരം. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോളജ് വിജയകരമായി നടപ്പാക്കിയ പ്രസംഗ പരിശീലന പരിപാടിയാണ് സമ്മാനാര്‍ഹമായത്. 20,000 രൂപയും പ്രശസ്തി പത്രവും പ്രിന്‍സിപ്പല്‍ ഡോ.സണ്ണി സ്കറിയ ഏറ്റുവാങ്ങി.
അധ്യാപന പരിശീലന രംഗത്ത് പുതുമയുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ മത്സരത്തില്‍ അന്തിമ റൌണ്ടിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു 12 പരിശീലന കോളജുകളെയാണ് എന്‍.സി.ഇ.ആര്.ടി. വിദഗ്ധസംഘം തിരഞ്ഞെടുത്തത്.
ഡല്‍ഹിയില്‍ നടന്ന അന്തിമ റൌണ്ടില്‍ മൌണ്ട് താബോറിനുവേണ്ടി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.റോസമ്മ ഫിലിപ്പ് അവതരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ ശേഷിയും അധ്യാപന മികവും വര്‍ധിപ്പിക്കുന്നതിനു പദ്ധതി സഹായകമായെന്ന് എന്‍.സി.ഇ.ആര്.ടി. വിലയിരുത്തി.
Comments