Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവീണിന്റെ മരണം: നീതി തേടി ഒരു സമൂഹം   - ഷിജി അലക്‌സ്‌

Picture

ന്യൂയോര്‍ക്ക്‌: ഇക്കഴിഞ്ഞ ഫെബ്രുവരി 18-ാം തിയതി കാര്‍ബണ്‍ഡെയാ സതേണ്‍ ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തു നിന്നു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട മോര്‍ട്ടണ്‍ ഗ്രോവ്‌ സ്വദേശി പ്രവീണ്‍ വര്‍ഗീസ്‌ (19) ന്റെ തിരോധാനത്തിനും സംശയാസ്‌പദമായ മരണത്തിനും പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത്‌ കൊണ്ടുവരുന്നതിന്‌ വേണ്ടി രൂപീകൃതമായ അയാന്‍ കൗണ്‍സില്‍ ജൂലൈ 22-ാം തിയതി മോര്‍ട്ടണ്‍ ഗ്രോവിലുളള പ്രവീണിന്റെ വസതിയില്‍ കൂടുകയുണ്ടായി. ഇരുപത്തഞ്ചോളം അംഗങ്ങള്‍ പങ്കെടുത്ത യോഗം അഭിവന്ദ്യ എബ്രഹാം മാര്‍ പൗലോസ്‌ തിരുമേനിയുടെയും മറ്റ്‌ വൈദികരുടെയും സാന്നിധ്യം കൊണ്ട്‌ അനുഗൃഹീതമായിരുന്നു.

തുടര്‍ന്ന്‌ നടത്തേണ്ട പരിപാടികളെപറ്റി വിശകലനം നടത്തുകയും തീരുമാനത്തിലെത്തിച്ചേരുകയും ചെയ്‌തു. യോഗത്തില്‍ ഫോമാ ഫൊക്കാന നേതാക്കളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, മറിയാമ്മ പിളള എന്നിവരും വിവിധ സംഘടനകളെയും കമ്മിറ്റികളെയും പ്രതിനിധികരിച്ച്‌ സ്‌റ്റീഫന്‍ പാസ്‌റ്റര്‍, ചെറിയാന്‍ വെങ്കേടത്ത്‌ തുടങ്ങിയവരും പങ്കെടുത്തു. യോഗത്തിന്റെ പ്രാരംഭമായി പ്രവീണിന്റെ മാതാവ്‌ ലൗലി വര്‍ഗീസ്‌ ഇതുവരെയുളള കേസിന്റെ പുരോഗതി വിശദീകരിച്ചു. ഇതിനോടനുബന്ധിച്ച്‌ നടന്ന ഫണ്ടുശേഖരണത്തിന്റെ വിശദവിവരങ്ങളും കണക്കുകളും യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കേസുമായി മുന്നോട്ട്‌ പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവുകളെ പറ്റി പ്രതിപാദിക്കപ്പെടുകയും അതിനുവേണ്ട ഉപാധികള്‍ കണ്ടെത്തുന്നതിന്റെ ആവശ്യകത യോഗം വളരെ പ്രാധാന്യത്തോടെ കാണുന്നു എന്ന്‌ അംഗങ്ങള്‍ വ്യക്‌തമാക്കുകയും തുടര്‍ന്നും ഫണ്ട്‌ ശേഖരണവുമായി മുന്നോട്ട്‌ പോകുമെന്ന്‌ മറിയാമ്മ പിളളയും ഗ്ലാഡ്‌ സണ്‍ തോമസും പറഞ്ഞു. നോര്‍ത്തമേരിക്കയില്‍ ഈ അടുത്ത കാലത്ത്‌ കാണാതാവുകയും മരണപ്പെടകയും ചെയ്‌ത പ്രവാസി വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ സംഘടിപ്പിച്ച്‌, ഒരു കൂട്ടായ്‌മയോഗം സംഘടിപ്പിക്കുവാന്‍ പരിവാറിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടന്ന്‌ വരുന്നു.

കാര്‍ബണ്‍ഡെയ്‌ല്‍ യൂണിവേഴ്‌സിറ്റി അധികൃതരെ കാണുവാനും പ്രവീണ്‍ സംഭവത്തില്‍ അവരുടെ നിലപാടറിയുവാനും പ്രവാസ സമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുവാനും യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയായുടെ സഹായത്തോടെ പൊതു സമൂഹത്തില്‍ നിന്നും പരമാവധി കത്തുകള്‍ ഈ ആവശ്യത്തിലേക്കായി സമാഹരിക്കുവാനും, ജനങ്ങളുടെ ഇടയില്‍ നമുക്ക്‌ നീതി ലഭിക്കേണ്ടിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്ന രീതിയില്‍ അന്വേഷണ പുരോഗതികള്‍ അതാത്‌ സമയത്തു തന്നെ അറിയിക്കുവാനും യോഗത്തില്‍ ധാരണയായി. ഓഗസ്‌റ്റ്‌ പത്താം തിയതി റോളിംഗ്‌ മെഡോസില്‍ എഫ്‌ഐഎ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിലും തുടര്‍ന്ന്‌ നടക്കുന്ന പത്രസമ്മേളനത്തിലും പ്രവീണ്‍ വിഷയം അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഓഗസ്‌റ്റ്‌ 16 ന്‌ ഡിവോണില്‍ നടക്കുന്ന സ്വാതന്ത്ര്യദിന റാലിയില്‍ പ്രവീണ്‍ സംഭവത്തിന്റെ സത്യാവസ്‌ഥ തേടി, ആക്‌ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു ഫ്‌ളോട്ടും അവതരിപ്പിക്കുന്നു, അതോടനുബന്ധിച്ച്‌ മലയാളി സമൂഹം ഒന്നാകെ ഡിവോണില്‍ എത്തി. പിന്തുണ അറിയിക്കണം എന്ന്‌ അപേക്ഷിക്കുകയും ചെയ്യുന്നു.

ഓഗസ്‌റ്റ്‌ 30 ന്‌ ശ്രുതിലയ സംഗീത അക്കാദമിയുടെ നേതൃത്വത്തില്‍ ലാമോണ്ട ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിലും ആക്ഷന്‍ കൗണ്‍സില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ വിശദീകരിക്കുന്നതും ആണ്‌. രാഷ്‌ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കാര്യങ്ങളില്‍ലൊക്കെയും സഹകരണവും സഹായവും ആയി മുന്നോട്ട്‌ വരണമെന്നും യോഗം ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന്‌ യോഗാന്ത്യത്തില്‍ മാര്‍ത്തോമ സഭയിലെ അഭിവന്ദ്യ തിരുമേനി ഡോ. എബ്രഹാം മാര്‍ പൗലോസ്‌ ഈ ഒരു സംഭവം ഇന്ത്യാഗവണ്‍മെന്റ്‌ തലത്തില്‍ അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതു പോലെയുളള സംഭവങ്ങള്‍, ന്യൂനപക്ഷ കുടുംബങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നതിന്‌ കാരണമാകുന്നുവെന്നും അഭിപ്രായപ്പെട്ടു. മേലില്‍ യാതൊരു വ്യക്‌തിക്കും ഇതുപോലെയുളള നീതി നിഷേധവും മനുഷ്യാവകാശ ധ്വംസനവും നിറഞ്ഞ നടപടികള്‍ അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവാതിരിക്കട്ടെ എന്ന്‌ പ്രത്യാശിക്കുന്നു എന്ന്‌ പറഞ്ഞ്‌ തിരുമേനി തന്റെ അനുശോചനവും സഹായങ്ങളും കുടുംബത്തെ അറിയിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code