Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍   - ജോസ്‌ മാളേയ്‌ക്കല്‍

Picture

ഫിലാഡല്‍ഫിയ: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ 2014 ലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയ ടീമായ സെന്റ്‌ തോമസ്‌ സീറോമലബാര്‍ വിജയികളായി. ഫെയര്‍ലെസ്‌ ഹില്‍സ്‌ സെ. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ടീം റണ്ണര്‍ അപ്‌ ആയി. സെന്റ്‌ തോമസ്‌ സീറോമലബാര്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള അഞ്ചാമത്‌ മലയാളി ഇന്റര്‍ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 12 ശനി, 20 ഞായര്‍ എന്നീ ദിവസങ്ങളില്‍ സീറോമലബാര്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ടിലായിരുന്നു നടന്നത്‌.

ശനിയാഴ്‌ച്ച ലീഗ്‌ മല്‍സരങ്ങളും, ഞായറാഴ്‌ച്ച സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും നടന്നു. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളിടീമുകളായ സെ. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌, ക്രിസ്റ്റോസ്‌ മാര്‍ത്തോമ്മാ, ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ, അസന്‍ഷന്‍ മാര്‍ത്തോമ്മാ, സെന്റ്‌ തോമസ്‌ സീറോമലബാര്‍ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിച്ചു. മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ താരങ്ങളെ പ്രോല്‍ സാഹിപ്പിക്കുന്നതിനുമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ്‌ സംഘാടകരും, കായികതാരങ്ങളും,അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമില്‍ ക്യാപ്‌റ്റന്‍ ഡെന്നിസ്‌ മാനാട്ടിനൊപ്പം അഭിലാഷ്‌ രാജന്‍, ടോമി ജെയിംസ,്‌ ജോസഫ്‌ പുരക്കല്‍, ജിതിന്‍ പോള്‍, ഡൊമിനിക്‌ ബോസ്‌കോ, ജോയല്‍ ബോസ്‌കോ, അക്ഷയ്‌ വര്‍ഗീസ്‌, ക്രിസ്‌ വര്‍ഗീസ്‌, ജിയോ വര്‍ക്കി എന്നിവരാണ്‌ കളിച്ചത്‌. സ്റ്റാന്‍ലി എബ്രാഹം ടീം കോച്ചും, സെബാസ്റ്റ്യന്‍ എബ്രാഹം മാനേജരും ആയിരുന്നു.

റണ്ണര്‍ അപ്‌ ആയ ഫെയര്‍ലെസ്‌ ഹില്‍സ്‌ സെ. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ടീം വാരിയേഴ്‌സിനുവേണ്ടി ദിലീപ്‌ ജോര്‍ജ്‌ (ക്യാപ്‌റ്റന്‍), ഷിജോ ഷാജി, സുബിന്‍ ഷാജി, ഫെബിന്‍ മാത്യു, ജെഫിന്‍ തോമസ്‌, ബെന്‍ജമിന്‍ മാത്യു, ജസ്റ്റിന്‍ കുര്യന്‍, ഷിനോ ഫിലിപ്‌, സാക്ക്‌, റോയി സാമുവല്‍, രാജന്‍ സാമുവല്‍ എന്നിവര്‍ കളിക്കളത്തിലിറങ്ങി. ലെനോ സ്‌കറിയാ കോച്ചും, മാത്യു വര്‍ഗീസ്‌ ടീം മാനേജരും ആയി.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയ സീറോമലബാര്‍ ടീമിനും, രണ്ടാം സ്ഥാനത്തെത്തിയ സെ. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ടീമിനും എവര്‍ റോളിംഗ്‌ ട്രോഫി നല്‍കി ആദരിച്ചു.

വ്യക്തിഗതമിഴിവു പുലര്‍ത്തിയ ഷിജോ (ബെസ്റ്റ്‌ സ്‌മാഷര്‍), സുബിന്‍ (ബെസ്റ്റ്‌ സെറ്റര്‍), ക്രിസ്‌ വര്‍ഗീസ്‌ (ബെസ്റ്റ്‌ ഡിഫന്‍സ്‌), ടോമി ജെയിംസ്‌ (എം. വി. പി), അഭിലാഷ്‌ (ബെസ്റ്റ്‌ ഡിസിപ്ലിന്‍ പ്ലെയര്‍), സീനിയര്‍ കളിക്കാരായ തോമസ്‌ ജേക്കബ്‌, മാനുവല്‍ ജോസഫ്‌ എന്നിവര്‍ക്ക്‌ പ്രത്യേക ട്രോഫികള്‍ ലഭിച്ചു.

എബ്രാഹം മുല്ലക്കല്‍, സാങ്കി, ബാബു വര്‍ക്കി എന്നിവര്‍ റഫറിമാരായി സേവനം അനുഷ്‌ഠിച്ചു. സെബാസ്റ്റ്യന്‍ എബ്രാഹം, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌), ബാബു വര്‍ക്കി എന്നിവര്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായും, എം. സി. സേവ്യര്‍, ജസ്റ്റിന്‍ മാത്യു, ജോസഫ്‌ വര്‍ഗീസ്‌, സണ്ണി പടയാറ്റില്‍, സന്തോഷ്‌ കുര്യന്‍, സ്റ്റാന്‍ലി എബ്രാഹം, ഗ്ലാഡ്‌സണ്‍ മാത്യു, ജോയ്‌ കടുകന്‍മാക്കല്‍, വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, ഷാജി മിറ്റത്താനി, ടോം പാറ്റാനിയില്‍, ജോര്‍ജ്‌ ഓലിക്കല്‍, ജയ്‌സണ്‍ പൂവത്തിങ്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്‌നിച്ചു.

ജോണ്‍ തൊമ്മന്‍, ജോയി കരുമത്തി, ജസ്റ്റിന്‍ മാത്യു, സോണി തോമസ,്‌ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ നേതൃത്വം കൊടുത്ത ഹോസ്‌പിറ്റാലിറ്റി കമ്മിറ്റി മുഴുവന്‍ കളിക്കാര്‍ക്കും, കാണികള്‍ക്കും രുചികരമായ ഭക്ഷണം പാകംചെയ്‌തു നല്‍കി. പുതുതായി ആരംഭിച്ച കുട്ടനാട്‌ ഗ്രോസറി മിതമായ നിരക്കില്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ നല്‍കി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code