ഷിക്കാഗോ : സെന്റ് മേരീസ് ക്നാനയ കാത്തലിക്ക് ഇടവകയില്‍ വി. യാക്കോബ് സ്ലീഹായുടെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. ഷിക്കാഗോ സെന്റ് മേരീസ് രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാളിന്റെ മുഖ്യ കാര്‍മ്മികനും, തിരുനാള്‍ സന്ദേശവും നല്കി. വികാരി ഫാ. എബ്രഹാം മുത്തോലത്ത് സഹ കാര്‍മ്മികനായിരുന്നു.
ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, ജോസ ചെമ്മാന്തറ, ചാക്കോച്ചന് കിഴക്കേകൂറ്റ്, ജോജോ ഇടകര, സ്റ്റീഫന്‍ കിഴക്കേകൂറ്റ്, സിബി കൈതക്കതൊട്ടിയില്‍ എിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു.
ലദീഞ്ഞ്, വി. കുര്‍ബാന, തിരുനാള്‍ സന്ദേശം, നേര്ച്ചകാഴ്ചകള്, കഴുെടുക്കുവാനുള്ള സൗകര്യങ്ങള്‍ എിവ തിരുനാളിന് പ്രത്യേകം ക്രമീകരിച്ചിരുന്നു.
യാക്കോബ് സ്ലീഹായുടെ തിരുനാളില്‍ അതേ നാമഥേയത്തിലുള്ള മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സാന്യദ്ധ്യം പ്രത്യേകം ശ്രദ്ധേയമായി പള്ളി കമ്മറ്റി അംഗങ്ങളും, സി. സേവ്യര്‍ തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്കി.
Comments