Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ രണ്ടാമത്‌ ഓണാഘോഷവും വടംവലി മത്സരവും സെപ്‌റ്റബര്‍ 13 ന്‌   - മാത്യു തട്ടാമറ്റം

Picture

ഷിക്കാഗോ: ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുംമൊരോണക്കാലം ...

ഹൃദയ വിശുദ്ധിയോടെ, നന്‌മ നിറഞ്ഞ ഓര്‍മ്മകളോടെ, പ്രത്യാശകളുടെ പൂവിളികളോടെ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ രണ്ടാമത്‌ ഓണാഘോഷത്തിലേക്കും അതിന്റെ ഭാഗമായുള്ള വടംവലി മത്സരത്തിലേക്കും നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു.

2014 സെപ്‌റ്റബര്‍ 13 ന്‌ ശനിയാഴ്‌ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന (7800,W. Lyoms st, Mortom Grove IL 60053) വടം വലി മത്സരത്തോടുകൂടി ചിക്കാഗോ സോഷ്യാല്‍ ക്ലബിന്റെ രണ്ടാമത്‌ ഓണാഘോഷത്തിന്‌ തുടക്കം കുറിക്കുന്നു.

ഈ വര്‍ഷത്തെ വടംവലി മത്സരത്തിന്റെ പ്രത്യേകത വെയിറ്റ്‌ അടിസ്ഥാനത്തിലാണുള്ളതാണ്‌. (7 peoples 1350 pound) വടം വലി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും, സ്ഥാനത്തുവരുന്ന ടീമുകള്‍ക്ക്‌ യഥാക്രമം 3001 $, 2001 $, 1001 $ , ക്യാഷ്‌ അവാര്‍ഡും, എവര്‍റോളിംഗ്‌ ട്രോഫിയും നല്‍കുന്നതാണ്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ടീമുകള്‍ സെപ്‌റ്റബര്‍ പത്താം തീയതിക്ക്‌ മുന്‍മ്പായി ഓണാഘോഷ കമ്മിറ്റി കവീനര്‍മാരായ അലക്‌സ്‌ പടിഞ്ഞാറേല്‍, ബൈജു കുന്നേല്‍, ക്ലബ്‌ പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപടവന്‍ എന്നിവരുടെ പക്കല്‍ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപടവന്‍ അറിയിച്ചു.

ഈ പരിപാടിയുടെ വിജയത്തിനായി ബിനു കൈതക്കതൊട്ടി (വൈസ്‌ പ്രസിഡന്റ്‌), അഭിലാഷ്‌ നെല്ലാമറ്റം (സെക്രട്ടറി), ബിജു പെരികലം (ട്രഷറര്‍), മാത്യു തട്ടാമറ്റം (ജൊ. സെക്രട്ടറി), തമ്പി ചെമ്മാച്ചേല്‍ (സെക്യൂരിറ്റി കണ്‍വീനര്‍), സണ്ണി ഇണ്ടികുഴി (ഫുഡ്‌ കമ്മിറ്റി കണ്‍വീനര്‍), സാജു കണ്ണപള്ളി (കലാപരിപാടി കോര്‍ഡിനേറ്റര്‍) എിവര്‍ നേതൃത്വം കൊടുക്കും.

വടം വലിക്ക്‌ ശേഷം 7 മണി മുതല്‍ ശ്രി. സാബു എലവിങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളത്തോടു കൂടിയുള്ള മാവേലിമന്നന്‍ എഴുനെള്ളിപ്പും നൂതനമായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയോടും കൂടി ഓണഘോഷ പരിപാടി പരിയവസാനിക്കും.

Please Contact: Alex Padinjarel - 1847 962 5880, Baiju Kunnel - 1847 454 4512, Saimon Chakalapadavil - 1847 322 0641, Binu Kaithakathottil - 1773 544 1975



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code