Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി സില്‍വര്‍ ജൂബിലി നിറവില്‍   - വര്‍ഗീസ്‌ പ്ലാമൂട്ടില്‍

Picture

ന്യൂജേഴ്‌സി: നോര്‍ത്ത്‌ ന്യൂജേഴ്‌സി മലയാളി സമൂഹത്തിന്‍െറ കലാ, സാംസ്‌കാരിക, കായിക രംഗത്ത്‌ നിറഞ്ഞ സാന്നിദ്ധ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി അതിന്‍െറ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്‌.

25 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓണാഘോഷത്തോടനുബന്ധിച്ച്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട സംഘടന ഈ വര്‍ഷവും പതിവുപോലെ ഓണാഘോഷത്തോടു ചേര്‍ന്ന്‌ സെപ്‌റ്റംബര്‍ മാസം 13ാം തീയതി ശനിയാഴ്‌ച ടീനെക്ക്‌ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിപുലമായ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിക്കന്നു. ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌്‌ ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്‌, തുടങ്ങിയ കേരളത്തനിമയുള്ള വര്‍ണ്ണശബളമായ ഘോഷയാത്ര, കേരളത്തിലെയും അമേരിക്കയിലെയും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, നമ്മുടെ കുട്ടികളുടെ നൃത്ത, നൃത്ത്യങ്ങള്‍, ഈടുറ്റ കലാപരിപാടികള്‍ എന്നിവ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലേക്ക്‌ വെളിച്ചം വീശുവാനും സില്‍വര്‍ജൂബിലിയുടെ ഓര്‍മ്മ നിലനിര്‍ത്തുവാനും ആഘോഷങ്ങളുടെ ഭാഗമായി ഒരു സ്‌മരണിക(സുവനീര്‍) പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചിരിക്കുന്നു. ഇതിലേക്ക്‌ താല്‍പ്പര്യമുള്ളവരും, മുന്‍കാല പ്രവര്‍ത്തകരും അഭ്യൂദയകാംഷികളുമായ എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ആഘോഷങ്ങളുടെ നടത്തിപ്പിലേക്ക്‌ കേരളാ കള്‍ച്ചറല്‍ ഫോറം എക്‌സിക്യൂട്ടീവ്‌ കമ്മറ്റിക്കൊപ്പം ദേവസി പാലാട്ടി സില്‍വര്‍ ജൂബിലി കോ ഓര്‍ഡിനേറ്റര്‍, എല്‍ദോ പോള്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, ഡോ. ജോജി ചെറിയാന്‍ സില്‍വര്‍ ജൂബിലി സൂവനീര്‍ കോ ഓര്‍ഡിനേറ്റര്‍, വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ സുവനീര്‍ എഡിറ്റര്‍, റ്റി. എം. സാമുവേല്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ എന്നിവരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുവെന്ന്‌ കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ്‌ ജോയി ചാക്കപ്പന്‍, സെക്രട്ടറി ദാസ്‌ കണ്ണംകുഴിയില്‍, പേട്രന്‍ റ്റി. എസ്‌. ചാക്കോ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയി ചാക്കപ്പന്‍, പ്രസിഡന്‍റ്‌ 201 343 6072 ദാസ്‌ കണ്ണംകുഴിയില്‍, സെക്രട്ടറി 201 281 5050, അഡ്വ. റോയ്‌ പി. ജേക്കബ്‌ കൊടുമണ്‍, വൈസ്‌ പ്രസിഡന്‍റ്‌ 201 483 8896
റ്റി. എസ്‌. ചാക്കോ, പേട്രന്‍ 201 262 5979 വര്‍ഗീസ്‌ ജേക്കബ്‌, ട്രഷറര്‍ (201) 262 5979
ആന്‍റണി കുര്യന്‍ ജോയിന്‍റ്‌ സെക്രട്ടറി 201 261 4563 ദേവസി പാലാട്ടി സില്‍വര്‍ ജൂബിലി കോ ഓര്‍ഡിനേറ്റര്‍ 201 836 4910 എല്‍ദോ പോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ 201 370 5019
റ്റി. എം. സാമുവേല്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ 201 836 6537 ഡോ. ജോജി ചെറിയാന്‍ സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍ 201 483 7595 വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ സുവനീര്‍ എഡിറ്റര്‍ 201 385 6964.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code