Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ തിരുനാള്‍ ഓഗസ്റ്റ്‌ 8 മുതല്‍

Picture

സാന്‍ഹൊസെ: പരിശുദ്ധ കന്യാമറയത്തിന്റെ നാമധേയത്തിലുള്ള സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ ഈവര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ്‌ 8,9,10 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നതായി വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ അറിയിച്ചു.

ഓഗസ്റ്റ്‌ എട്ടിന്‌ വെള്ളിയാഴ്‌ച വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ഓഗസ്റ്റ്‌ ഒമ്പതിന്‌ ശനിയാഴ്‌ച വൈകിട്ട്‌ തിരുനാള്‍ കൊടിയേറ്റ്‌ റവ.ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന്‌ ലദീഞ്ഞ്‌ റവ.ഫാ. തോമസ്‌ മുളവനാല്‍ (വികാരി ജനറാള്‍), വി കുര്‍ബാന റവ.ഫാ. ബിനോയി പിച്ചളക്കാട്ട്‌, പ്രസംഗം റവ.ഫാ. മാത്യു മണക്കാട്ട്‌ (ഡയറക്‌ടര്‍, ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍), സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും.

ഓഗസ്റ്റ്‌ 10-ന്‌ രാവിലെ 10.30-ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ.ഫാ. മാത്യു മണക്കാട്ട്‌ (ഡയറക്‌ടര്‍, ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍) മുഖ്യ കാര്‍മികനായിരിക്കും. റവ.ഫാ. തോമസ്‌ മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ വാദ്യമേളങ്ങളോടുകൂടിയുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ്‌, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code