Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു   - ജോസ്‌ മാളേയ്‌ക്കല്‍

Picture

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അനുഗൃഹീത പുണ്യവതിയും,സഹനത്തിലൂടെ സ്വയം എരിഞ്ഞുതീര്‍ന്ന്‌ സ്വര്‍ഗീയമദ്ധ്യസ്ഥയായി മാറിയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂലൈ 27 ഞായറാഴ്‌ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ എന്നിവര്‍ കാര്‍മ്മികരായുള്ള ദിവ്യബലിയര്‍പ്പണം, ലദീഞ്ഞ്‌, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, അല്‍ഫോന്‍സാമ്മയുടെ രൂപം വണങ്ങി നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കല്‍ എന്നിവ തിരുനാളിന്റെ മോടിയ്‌ക്ക്‌ മാറ്റു കൂട്ടി.

സെ. അല്‍ഫോന്‍സാ വാര്‍ഡിലെ കുടുംബങ്ങളായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ്‌ പ്രസിഡന്റ്‌ ഷാജി മിറ്റത്താനി, വൈസ്‌ പ്രസിഡന്റ്‌ റോസമ്മ തറക്കുന്നേല്‍, സെക്രട്ടറി ലിസി റോയി, ട്രഷറര്‍ സാജു പോള്‍ എന്നിവര്‍ പാരിഷ്‌കൗണ്‍സില്‍, ഭക്തസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തിരുനാള്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code