ബാംഗളൂര്‍: വിജയനഗര്‍ മേരിമാതാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും സംയുക്ത തിരുനാള്‍ 14 മുതല്‍ 18 വരെ നടക്കും. 14 നു വൈകുന്നേരം 5.30 നു ജപമാല. ആറിനു വികാരി ഫാ. ജോണ്‍ പുത്തേട്ട് തിരുനാളിനു കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്- ഫാ. ജോസ് എംഎസ്എഫ്എസ്.
15നു രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന-ഫാ. ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ്. 16 നു വൈകുന്നേരം 5.30 നു ജപമാല, ആറിനു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന-ഫാ. സോനു ചാലപാട്ട് സിഎംഐ. പ്രധാന തിരുനാള്‍ ദിനമായ 17 നു രാവിലെ 8.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. അരുണ്‍ വടക്കേല്‍. 10.30 നു ലദീഞ്ഞ്, പ്രദക്ഷിണം, തുടര്‍ന്നു സ്നേഹവിരുന്ന്.
18 നു രാവിലെ 6.30 നു മരിച്ചവര്‍ക്കു വേണ്ടിയുള്ള തിരുനാള്‍ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്പുത്തേട്ട്, ട്രസ്റ്റിമാരായ ജോണ്‍ ഈപ്പന്, ഇ.കെ. ഡേവിസ്, സി.ഡി.വര്‍ഗീസ്,അനീഷ്ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Comments