റിയാദ്: സൗദിയിലെ വിവിധ നഗരങ്ങളിലെ സിറ്റി ഫ്ളവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ കോമ്പോ ഓഫറിന് തുടക്കമായി. റിയാദ്, ദമാം, ഹായില്‍, ഹഫര്‍ അല്‍ ബാത്തിന്, ജുബൈല്‍ എന്നിവിടങ്ങളിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലും ബത്ഹയിലെ മനില പ്ലാസയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലുമാണ് ഒരു മാസം നീണ്ടു നില്ക്കുന്ന കോമ്പോ ഓഫര്‍ ഉണ്ടായിരിക്കുക.
തുണിത്തരങ്ങള്‍ക്കും ഇലക്ട്രോണിക്സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍ എന്നിവയുടേയും വിഭാഗങ്ങളില്‍ നിന്നും രണ്ട് ഉത്പന്നങ്ങള്‍ ഒന്നിച്ച് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇതോടൊപ്പം ആകര്‍ഷകമായ ബാക്ക് ടു സ്കൂള്‍ പ്രമോഷനും ഒരുക്കിയിട്ടുണെ്ടന്ന് മാനേജ്മെന്റ് അറിയിച്ചു.
കോമ്പോ ഓഫറിന്റെ സൗദിതല ഉദ്ഘാടനം റിയാദ് സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്മാന് റോജി മാത്യു നിര്‍വഹിച്ചു. സിഇഒ ഫസല്‍ റഹ്മാന് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ശാഹിര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
Comments