സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 16, 17 തീയതികളില്‍ ആഘോഷിക്കും.
കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
16ന് 4.30ന് 'ദൈവീക ആദ്ധ്യാത്മികതയും െ്രെകസ്തവ ജീവിത ശൈലിയും' എന്ന വിഷയത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ ധ്യാനം നയിക്കും. 6ന് സന്ധ്യാപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ ഉണ്ടാകും. 17ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ശ്ളൈഹിക വാഴ്വ, നേര്ച്ച് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കുമെന്ന് ഇടവക ഭരണസമിതി അറിയിച്ചു
വാര്‍ത്ത അയച്ചത്: സഖറിയ കാര്‍ത്തികപ്പള്ളി
Comments