വിയന്ന: ഓസ്ട്രിയയിലെ മലയാളി സ്പോര്‍ട്ട് സംഘടനയായ ഇന്തോ ഓസ്ട്രിയന്‍ സ്പോര്‍ട്സ് ക്ലബിന്റെ (ഐഎഎസ്സി) രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22 ന് നടക്കും. ക്ലബിന്റെ പതിനാറാമത് വാര്‍ഷികവും മത്സരങ്ങളും വിയന്നയിലെ ലീബല്ഗാസെ ആറില്‍ നവംബര്‍ 22 ന് ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരങ്ങള്‍ ആരംഭിക്കും.
അണ്ടര്‍ 17, 17 എന്നീ ഗ്രൂപ്പുകളിലായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: പാപ്പച്ചന്: 069918115230, സജി: 069909082976, എബി: 069910612334.
വിലാസം: Rundhalle, Liebelgasse 6, 1220 Wien.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments