ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.
ഓഗസ്റ്റ് 15ന് (വെള്ളി) വൈകുന്നേരം ഏഴിന് കൊടിയേറ്റ്, വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് റവ. ഫാ. ജെറ്റോ തോട്ടുങ്കല്‍ കാരര്മികത്വം വഹിക്കും. തുടര്‍ന്ന് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ധ്യാനം നടക്കും.
16ന് (ശനി) വൈകുന്നേരം 5.45ന് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് റവ. ഫാ. ജസ്റ്റിന് പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഫാ. ജസ്റ്റിന് മുത്താനിക്കാട്ട് സന്ദേശം നല്‍കും. റവ. ഫാ. ബൈജു ചക്കാലയ്ക്കല്‍ ഒഎഫ്എം സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും.
പ്രധാന തിരുനാള്‍ ദിനമായ 17ന് (ഞായര്‍) വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് റവ. ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഫാ. പോള്‍ മുഞ്ഞേലി സന്ദേശം നല്‍കും. റവ. ഫാ. അനുപ് നരിമറ്റത്തില്‍ സിഎസ്ടി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വാഴ് വ്, നേര്‍ച്ച വിതരണം, ശിങ്കാരിമേളം, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.
18ന് (തിങ്കള്‍) സകല മരിച്ചവരുടെയും ഓര്മയാചരണം, വി. കുര്‍ബാന എന്നിവ നടക്കും.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
Comments