പ്രമേഹ വൃക്കരോഗ നിര്‍ണ്ണയ ക്യാംപ് 17ന് പള്ളിമുക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍
കുറ്റപ്പുഴ: പള്ളിമുക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രമേഹ വൃക്കരോഗ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തന്റെ മാര്‍ ഒസ്താത്തിയോസ് ഹെല്‍ത്ത് പ്രോജക്ടിന്റെ (എം.ഒ.എച്ച്.പി.) ആഭിമുഖ്യത്തില്‍ ആഗസ്റ് 17ന് രാവിലെ 10.30 മുതല്‍ നടത്തുന്ന ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. സി.സി. കുര്യാക്കോസ്, എം.ഒ.എച്ച്.പി. കോഓര്ഡിറ്റേര്മാരായ ഫാ. വര്‍ഗീസ് തോമസ്, മാത്യു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
Comments