ഒമാനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മസ്ക്കറ്റ്: ഭാരതത്തിന്റെ അറുപത്തെട്ടാമത് സ്വാതന്ത്ര്യദിനം ഒമാനില്‍ ദേശ ഭക്തി തുളുമ്പിയ പരിപാടികളോടെ കൊണ്ടാടി. രാവിലെ ഒമ്പതിന് ഡിപ്ലോമാറ്റിക് ഏരിയയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ സ്ഥാനപതി ജെ.എസ്. മുകുള്‍ ത്രിവര്‍ണ പതാക ചുരുള്‍ നിവര്‍ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വായിച്ചു.
വാദി കബീര്‍ സ്കൂളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. നേരത്തെ ഗോബ്രാ ഇന്ത്യന്‍ സ്കൂളിലും സ്ഥാനപതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. സലാല ഉള്‍പ്പെടെയുള്ള ഓമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം
Comments