ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ട്ഫോണ്‍ ഇന്ന് ഒഴി ച്ചുകൂടാനാവാ ത്തതായി മാറിയിരിക്കുന്നു. സാധാരണ മൊബൈല്‍ഫോണിനൊപ്പം ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി, അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ സ്മാര്‍ട്ട്ഫോണുകളുടെ മുന്‍ഗാമി ഇന്ന് 20 വയസ്സ് ആഘോഷിക്കുകയാണ്.
ഐബിഎം വികസി പ്പിച്ചെടു ത്ത സിമോണ്‍ മൊബൈല്‍ ഫോണാണ് ഇന്ന െത്ത സ്മാര്‍ട്ട് ഫോണുകളുടെ മുന്‍ഗാമി. 1994 ല്‍ ഐബിഎമ്മും അമേരിക്കന്‍ സെല്ലുലാര്‍ കമ്പനിയായ ബെല്സെല്ഫും ചേര്‍ന്നാണ് സിമോണ്‍ സ്മാര്‍ട്ട് ഫോണ്‍ വികസി പ്പിച്ചെടുത്ത. 23 സെ.മീ നീളവും അരകിലോഗ്രാം തൂക്കവുമുള്ള സിമോണിന് ഒരു മണിക്കൂര്‍ മാത്രമേ ബാറ്ററി ചാര്‍ജ് നില്‍ക്കുമായിരുന്നുള്ളൂ. പ ച്ച നിറ ത്തിലുള്ള ടച്ച് സ്ക്രീനായിരുന്നു
സിമോണയുടേത്. വിപണിയിലെ ത്തിയതിനു ശേഷം 50,000 ഫോണുകള്‍ വിറ്റഴിമുപോയി. പ്രദര്‍ശനത്തിനായും സാങ്കേതികവിദ്യയുടെ പഠനങ്ങളുടെ ഭാഗമായും ഇപ്പോള്‍ ഈ സ്മാര്‍ട്ട്ഫോണ്‍ മുത്തച്ഛന് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലുണ്ട്.
Comments