Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു   - OICC UK

Picture

ഒ.ഐ.സി.സി യു.കെ സൗത്ത് വെസ്റ്റ് റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സൗത്ത് വെസ്റ്റ് റീജണിലെ ബാത്ത് ഓഡ് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന യോഗത്തില്‍ സൈബു ജോര്‍ജ് അധ്യക്ഷനായിരുന്നു. സൗത്ത് വെസ്റ്റ് റീജണല്‍ വൈസ് പ്രസിഡന്റ് ജഗ്ഗി ജോസഫ് ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്തു. യു.കെ മലയാളി സമൂഹത്തിലെ യുവതലമുറ ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചും സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും അവബോധമുള്ളവരായി വളര്‍ന്നു വരേണ്ടവരാണെന്ന് ജഗ്ഗി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ഷൈന്‍, റെജിമോന്‍ അബ്രാഹം, തങ്കച്ചന്‍, വില്‍സണ്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മധുരപലഹാര വിതരണവും നടത്തി. യോഗത്തിനു ശേഷം ബാത്ത് കൗണ്‍സില്‍ കമ്മറ്റി രൂപീകരിച്ചു.

സൗത്ത് വെസ്റ്റ് റീജണിലെ വിവിധ കൗണ്‍സിലുകളില്‍ കമ്മറ്റി രൂപീകരണം പുരോഗമിക്കുകയാണെന്നും ഒക്ടോബറില്‍ ബ്രിസ്‌റ്റോളില്‍ ഒ.ഐ.സി.സി യു.കെ  സൗത്ത് വെസ്റ്റ് റീജണല്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ജഗ്ഗി ജോസഫ് അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ് ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പ്രവര്‍ത്തക കണ്‍വന്‍ഷന് പങ്കെടുക്കും.  

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code