Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ അണിനിരക്കണം

Picture

ഹരിപ്പാട്: ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 

കരുവാറ്റ എം.ജി.എം. സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദവും മൌലീകവാദവുമാണ് രാജ്യം ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികള്‍. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ മാനേജര്‍ ഫാ. എബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ്, ഇന്‍ഡോ ഗള്‍ഫ് മലയാളി ഫോറം ജനറല്‍ സെക്രട്ടറി പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, ബ്‌ളോക്ക് പഞ്ചായത്തംഗം സുരേഷ്, ഗ്രാമപഞ്ചായത്തംഗം ഗിരിജാ സന്തോഷ്, സ്‌കൂള്‍ അസിസ്‌റന്റ് മാനേജര്‍ ജെയിംസ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ എം.വി. സാറാമ്മ, സ്‌കൂള്‍ ട്രഷറര്‍ ഐപ്പ്, സെക്രട്ടറി ജി. ശാമുവേല്‍, വൈസ് പ്രിന്‍സിപ്പാള്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

കടുവന്‍കുളങ്ങര ജംഗ്ഷില്‍ നിന്നും നടന്ന സ്വാതന്ത്ര്യദിന റാലിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു. ബാന്റുമേളം, നിശ്ചല ദൃശ്യങ്ങള്‍, പ്രച്ഛന്നവേഷം, താലപ്പൊലി എന്നിവ റാലിക്ക് കൊഴുപ്പേകി. റാലി സ്‌കൂളില്‍ സമാപിച്ചപ്പോള്‍ യുദ്ധവും കലാപവും നിറഞ്ഞലോകത്ത് സമാധാനം പുലരട്ടെ എന്നാശംസിച്ച് ആഭ്യന്തരമന്ത്രി വെള്ളരി പ്രാവുകളെ പറഞ്ഞി.
ഇന്‍ഡോ ഗള്‍ഫ് മലയാളി ഫോറം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരം നീതു ബി. നായര്‍ക്ക് മന്ത്രി സമ്മാനിച്ചു. സമ്മേളാനന്തരം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code