Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐപിഎസ്‌എഫ്‌ വന്‍ വിജയം: കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ചാമ്പ്യന്മാര്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഒക്ലഹോമ സിറ്റി : ഒക്ലഹോമ ഹോളിഫാമിലി സീറോ മലാബാര്‍ കാത്തലിക്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്റര്‍ പാരീഷ്‌ സ്‌പോര്‍ട്‌സ്‌ ഫെസ്റ്റില്‍ (കജടഎ 2014) 123 പോയിന്റ്‌ നേടിയ കൊപ്പേല്‍ സെന്റ്‌. അല്‍ഫോന്‍സാ ഇടവക ഓവറോള്‍ ചാമ്പ്യരായി. സെന്റ്‌ തോമസ്‌ ഫൊറോനാ ഗാര്‍ലന്‍ഡ്‌, സെന്റ്‌ മേരീസ്‌ പേര്‍ലന്‍ഡ്‌ എന്നിവര്‍ യഥാക്രമം 70 , 55 പോയിന്റുകള്‍ വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മറക്കാനാവാത്ത നിരവധി കായിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ്‌ മൂന്നു ദിവസം നീണ്ട ഫെസ്റ്റിനു തിരശീല വീണത്‌. ഓഗസ്റ്റ്‌ 15 , 16 , 17 തീയതികളിലായി നടന്ന ഫെസ്റ്റിനു ഒക്ലഹോമയിലെ മില്‍വുഡ്‌ പബ്ലിക്‌ സ്‌കൂള്‍ വേദിയായി.

കലകളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ആശയുവുമായി ചിക്കാഗോ രൂപതയിലെ ടെക്‌സാസ്‌ഒക്ലഹോമ റീജനില്‍ മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ടാലെന്റ്‌റ്‌ ഫെസ്റ്റിനു തുടര്‍ച്ചയായിരുന്നു ഇദംപ്രഥമമായി കായികമത്സരങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കി ഇത്തവണ നടന്ന സ്‌പോര്‍ട്‌സ്‌ ഫെസ്റ്റ്‌.

ഇന്റര്‍ പാരീഷ്‌ സ്‌പോര്‍ട്‌സ്‌ ഫെസ്‌റ്റിന്റെ ഒദ്യോഗിക ഉദ്‌ഘാടനം ഓഗസ്‌റ്റ്‌ 16 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഒക്ലഹോമ നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡെവലപ്പ്‌മെന്റല്‍ ഡിലേയ്‌സ്‌ സ്‌ഥാപകനും ഡയറക്‌റ്ററുമായ ഫാ.പോള്‍ സഹ്ലെര്‍ ,ഒക്ലഹോമ ഹോളി ഫാമിലി വികാരി ഫാ. പോള്‍ കോട്ടക്കല്‍, മറ്റു വൈദികര്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.

യുവജങ്ങളുടെ പ്രാതിനിധ്യം കൊണ്ട്‌ ആവേശകരമായി മാറിയ ഫെസ്റ്റില്‍ റീജനിലെ എട്ടു ഇടവകളില്‍ നിന്നായി 400 പേരാണ്‌ മാറ്റുരക്കാനെത്തിയത്‌. കുട്ടികളും മാതാപിതാക്കളും വിശ്വാസികളുമായി 1500 പേര്‍ ദിവസത്തെ 3 ദിവസത്തെ കായിക മാമാങ്കത്തില്‍ പങ്കെടുത്തപ്പോള്‍ ഇന്റര്‍ പാരീഷ്‌ സ്‌പോര്‍ട്‌സ്‌ ഫെസ്റ്റ്‌ വന്‍വിജയമായി.

തികഞ്ഞ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിലും സൌഹൃദ അന്തരീഷത്തിലുമാണ്‌ അത്യന്തം വാശിയേറിയ മത്സര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ ഫെസ്റ്റ്‌ മുന്നേറിയത്‌. സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും മാതൃക പകര്‍ന്ന ഇന്റര്‍ പാരീഷ്‌ ഫെസ്റ്റ്‌ റീജനിലെ ഇടവകസമൂഹത്തിനു ആത്മീയ അന്തരീഷത്തില്‍ ഒരുമിച്ചു കൂടുവാനും ഒന്ന്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനും അവസരമൊരുക്കി. ഫാ. പോള്‍ കോട്ടക്കല്‍ (ഒക്ലഹോമ ) , ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ (ഗാര്‍ലന്‍ഡ്‌) , ഫാ. ജോണ്‍സ്റ്റി തച്ചാറ (കോപ്പേല്‍), ഫാ. വില്‍സണ്‍ ഫീലിപ്പോസ്‌ (അസി. വികാരി ഹ്യൂസ്റ്റന്‍) എന്നീ വൈദികരും കുട്ടികള്‍ക്ക്‌ ഫെസ്റ്റില്‍ പങ്കെടുത്തു കുട്ടികള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

സെന്റ്‌. തെരേസ, സെന്റ്‌ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാമകരണം ചെയ്‌ത രണ്ടു വേദികളിലായി മത്സരങ്ങള്‍ നടന്നു. ബോര്‍ഡ്‌ ഗയിംസ്‌, വടം വലി ഉള്‍പ്പെടെ ഇന്‍ഡോര്‍ , ഔട്ട്‌ ഡോര്‍ മത്സരങ്ങള്‍ മൂന്ന്‌ കാറ്റഗറികളിലായി നടന്നു. വാശിയേറി നടന്ന വനിതകളുടെ ത്രോബോള്‍, പുരുഷന്മാരുടെ ബോളി ബോള്‍, യുവജനങ്ങളുടെ ബാസ്‌കറ്റ്‌ ബോള്‍ എന്നിവ വാദ്യമേളങ്ങളുടെയും കാണികളുടെ നിറഞ്ഞ കരഘോഷങ്ങളുടെയും അകമ്പടിയോടെയാണ്‌ പുരോഗമിച്ചത്‌.

സമാപനത്തില്‍ നടന്ന സമ്മാനദാന ചടങ്ങുകള്‍ക്ക്‌ ഹോളി ഫാമിലി വികാരി ഫാ. പോള്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജന. കോഓര്‍ഡിനേറ്റഴ്‌ സിബിമോന്‍ എം എം , ജോബി ജോസഫ്‌, ട്രസ്റ്റി ബാബു കെ മാത്യു, ഇവന്റ്‌ കോഓര്‍ഡിനേറ്റര്‍ ജോസ്‌ ഫിലിപ്‌സ്‌, മറ്റു ഇടവക കോഓര്‍ഡിനേറ്റേഴ്‌സ്‌ എന്നിവര്‍ സന്നിഹിതരായി.

ക്രൈസ്‌തവ ആചാരങ്ങളും സഭയുടെ മൂല്യങ്ങളും ഒട്ടും ചോര്‍ന്നു പോകാതെ നടത്തുന്ന ഇത്തരം ഫെസ്‌ടുകള്‍ അനുകരണീയമാണന്നു ഫാ. പോള്‍ കോട്ടക്കല്‍ പറഞ്ഞു. പരിപാടിക്ക്‌ നേതൃത്വം നല്‍കിയവര്‍ക്കും പങ്കെടുത്തവര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. സിബിമോന്‍ എം എം , ജോബി ജോസഫ്‌ എന്നിവരും ഫെസ്റ്റിന്റെ വിജയത്തില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു. ആന്‍ ഫിലിപ്‌സ്‌ പരിപാടിയുടെ എംസി യായിരുന്നു. തുടര്‍ന്ന്‌ വിജയികള്‌ക്ക്‌ ഫാ. പോള്‍ കോട്ടക്കലിന്റെ നേതൃത്വത്തില്‍ ട്രോഫികള്‍ സമ്മാനിച്ചു.

ഞായാറാഴ്‌ച വേദിയില്‍ തന്നെ അള്‍ത്താര ഒരുക്കി വി. കുര്‍ബാനയര്‍പ്പിച്ചു . 1936 ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടി ഗോള്‍ഡ്‌ മെഡലുകള്‍ സ്വന്തമാക്കിയ കായികരംഗത്തെ മാനവികതയുടെ പര്യായമായ ജെസ്സി ഒവന്‍സിന്റെ പോരാട്ട വീര്യവും
അതുപോലെ തന്നെ സഭാചൈതന്യവും ഇത്തരം സ്‌പോര്‍ട്‌സ്‌ ഇവന്‌ടുകളില്‍ െ്രെകസ്‌തവരായ നാം മാതൃകയാക്കണമെന്നു ഫാ. പോള്‍ കോട്ടക്കല്‍ വിശ്വാസികളോട്‌ സന്ദേശമധ്യേ ഉദ്‌ബോധിപ്പിച്ചു. റീജനിലെ ഇടവകകളിലെ വിശ്വാസികളോന്നായി വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ശനിയാഴ്‌ച രാവിലെ പതാകയേന്തി ഇടവകളുടെ നേതൃത്വത്തില്‍ നടന്ന പരേഡും കുട്ടികള്‍ അവതരിപ്പിച്ച തീം ഇവന്റ്‌സും, സമാപനത്തില്‍ 50 കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച കലാരൂപവും പരിപാടിയില്‍ വൈവിധ്യങ്ങളായി.

സെന്റ്‌. തോമസ്‌ ഫൊറോന ചര്‍ച്‌ ഗാര്‍ലന്‍ഡ്‌ IPSF 2016 നു ആഥിത്യമരുളും. രാജു കാറ്റാടി സെന്റ്‌. തോമസ്‌ ഇടവകക്ക്‌ വേണ്ടി സിബിമോന്‍ മൈക്കിളില്‍ നിന്നും IPSF പതാക ഏറ്റു വാങ്ങി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code