ന്യൂയോര്‍ക്ക്: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള അലക്സാണ്ട്രിയ ഹില്റ്റനിലെ മന്നം നഗറില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച നായര്‍ സംഗമ വേദിയില്‍ വെച്ച് ന്യൂജേഴ്സിയില്‍ നിന്നുള്ള ഉണ്ണിക്കൃഷ്ണന് നായര്‍ രചിച്ച `പ്രീതി എന്റെ മോള്` എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യുകയുണ്ടായി. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി പുസ്തകത്തിന്റെ ഒരു കോപ്പി മുഖ്യാതിഥിയായ സുപ്രസിദ്ധ സിനിമാ നടന് സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.
ഫൊക്കാന ട്രഷറര്‍, നായര്‍ ബനവലന്റ് അസോസിയേഷന് പ്രസിഡന്റ്, കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്സിയുടെ പ്രസിഡന്റ്, ഫൈന്‍ ആര്‍ട്സ് മലയാളം പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള, സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ഉണ്ണികൃഷ്ണന് നായര്‍.
Comments