എടപ്പാള്‍: എടപ്പാള്‍ സ്വദേശി ശ്രീജിത്തിന് ചൈനക്കാരി വാങ്ങ്ഡാന്ഡാന് ജീവിത പങ്കാളിയായി. പൊറുക്കര പുളിക്കപറമ്പില്‍ ശ്രീസദനത്തില്‍ ശ്രീജിത്തും ചൈനയിലെ ഷെംങ്ചാന് ഹുഹാല് ചെങ്ങിലെ വാങ്ഡേബോ, റ്യൂക്ഷാന്ഫെങ് ദമ്പതികളുടെ മകളുമായ വാങ്ങ്ഡാന്ഡാനും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച രാവിലെ ഗുരുവായൂര്‍ ശ്രീക്രഷ്ണ ക്ഷേത്രത്തില്‍ നടന്നു. തായ്വാനിലെ ഫോക്സ്കോണ്‍ ഇല്ക്രേ്ടാണിക്സ് നിര്‍മാണ കമ്പനിയിലെ ഐടി വിഭാഗത്തില്‍ സീനിയര്‍ എന്‍ജീനീയറാണ് ശ്രീജിത്ത്.
ചൈനയിലെ ടിസിഎല്‍ ഇലക്രേ്ടാണിക്സ് കമ്പനിയില്‍ ടാക്സ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ് വാങ്ങ്ഡാന്ഡാന്. നേരത്തെ ഇരുവരും ഫോക്സ്കോണ്‍ കമ്പനിയിലായിരുന്നു. ഇവിടെ വച്ചാണു ഇവര്‍ പ്രണയത്തിലായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. അതേസമയം വാങ്ങ്ഡാന്ഡാന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്കുള്ള യാത്രാ രേഖകള്‍ തടസമായതിനാല്‍ കഴിഞ്ഞില്ല. ഈ മാസം അവസാനം ഇവരുവരും ചൈനയിലേക്ക് തിരിക്കും.
Comments