Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണക്‌ടിക്കട്ട്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ വി. അല്‍ഫോന്‍സാമ്മയുടേയും വി. തോമാശ്ശീഹായുടേയും തിരുനാള്‍

Picture

ഹാര്‍ട്ട്‌ഫോര്‍ഡ്‌: സഹനത്തിന്റെ പ്രതീകവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടേയും, ഭാരതത്തിന്റെ അപ്പസ്‌തോലനും, നമ്മുടെ മദ്ധ്യസ്ഥനുമായ വി. തോമാശ്ശീഹായുടേയും തിരുനാള്‍ സംയുക്തമായി ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു.

സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള സെന്റ്‌ ഹെലേന ചര്‍ച്ചില്‍ (30 Echo Lane) ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. സമീപ പ്രദേശങ്ങളിലെ വൈദീകര്‍ അഭിവന്ദ്യ പിതാവിനോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കും. ഇടവകയിലെ കുട്ടികള്‍ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കും.

തുടര്‍ന്ന്‌ വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. പാരീഷ്‌ ഹാളില്‍ നടക്കുന്ന കുട്ടികളുടെ വിവിധ കലാപരിപാടികളോടും സ്‌നേഹവിരുന്നോടുംകൂടി ആഘോഷങ്ങള്‍ സമാപിക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ഇടവകയിലെ 15 കുടുംബങ്ങള്‍ ഒന്നുചേര്‍ന്നാണ്‌. ഭക്തിനിര്‍ഭരമായ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന്‌ ആയിരങ്ങള്‍ക്ക്‌ ആശ്വാസമേകുന്ന അത്ഭുത പ്രവര്‍ത്തകരായ ഈ വിശുദ്ധരുടെ മാധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കാന്‍ പ്രസുദേന്തിമാരോടൊപ്പം മിഷന്‍ ഡയറക്‌ടര്‍ റവ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ (203 612 1099). ജോസഫ്‌ ചാക്കോ ഒറ്റത്തില്‍ അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code