Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുവൈറ്റ് മഹാ ഇടവക ആദ്യഫല പെരുന്നാള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Picture

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനം ഇടവക വികാരി ഫാ. രാജു തോമസ് നിര്‍വഹിച്ചു. ആദ്യവില്‍പ്പന ഇടവകാംഗം കെ.എം. ചാക്കോയ്ക്ക് നല്‍കിക്കൊണ്ട് സഹവികാരി ഫാ. റെജി സി. വര്‍ഗീസ് നിര്‍വഹിച്ചു.

ഓര്‍ഗസ്‌റ് 15ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ട്രഷറര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, ഹാര്‍വെസ്‌റ് ഫെസ്‌റിവല്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, ജെയിന്റ് ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം സി. അലക്‌സ്, ഫിനാന്‍സ് കണ്‍വീനര്‍ തോമസ് കുരുവിള, കൂപ്പണ്‍ കണ്‍വീനര്‍ നിക്‌സണ്‍ തോമസ്, ജോയിന്റ് കൂപ്പണ്‍ കണ്‍വീനര്‍ ഷാബു മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 21ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന ആദ്യഫല പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ആയിരങ്ങളെത്തുമെന്ന് കരുതപ്പെടുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടക സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത്: ജെറി ജോണ്‍ കോശി





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code