Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിരുന്നും വിനോദവുമായി ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ സമ്മര്‍ ഫെസ്റ്റ്

Picture

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ അംഗള്‍ക്കുവേണ്ടി സമ്മര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് ഗ്രില്‍ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് മത്സരങ്ങളും നടന്നു.

നേരത്തെ സജ്ജമാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ സംഘടനയിലെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഗ്രില്‍ ചെയ്തു ഭക്ഷിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജന്മദിനം ആഘോഷിക്കുന്ന ചില അംഗങ്ങളുടെ ബെര്‍ത്‌ഡേ ആഘോഷവും ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

അംഗള്‍ക്ക് ഒരിക്കല്‍കൂടി ഒരുമിച്ച് കൂടുവാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള തുറന്ന വേദികൂടിയായി ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ സമ്മര്‍ ഫെസ്റ്റ് നടന്ന ഓസ്ട്രിയയിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശനങ്ങളിലൊന്നായ ദാന്യുബ് നദിയുടെ തീരം. പുതുതലമുറയ്ക്ക് കൂട്ടായ്മയുടെ അനുഭവവും പങ്കുവയ്ക്കലിന്റെ മനോഹാരിതയും പകര്‍ന്നു നല്‍കാന്‍ ലഭിക്കുന്ന ഏറ്റവും സുന്ദര മുഹുര്‍ത്തം കൂടിയായിരുന്നു സമ്മര്‍ ഫെസ്‌റ്റെന്നു സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code