ന്യൂഡല്‍ഹി: പാര്‍ലമെന്റിലും നിയമനിര്‍മാണ സഭകളിലും വനിതകള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കാന്‍ കഴിയാതെ പോയതില്‍ ദു:ഖമുണ്ടെന്നും അവര്‍ പറ!ഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപതാം ജന്മദിനത്തില് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളാണ് ബി.ജെ.പി നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെണിയില്‍ വീഴ്ത്തുകയായിരുന്നു. യു.പി.എയുടെ ഭരണനേട്ടങ്ങളെ മറച്ചുവയ്ക്കുകയും ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങള്‍ സമ്മാനിക്കുകയുമായിരുന്നു ബി.ജെ.പി ചെയ്തതെന്നും സോണിയ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതു മുതല്‍ രാജീവ് ഗാന്ധി ഊന്നല്‍ കൊടുത്തത് സ്ത്രീ ശാക്തീകരണത്തിനായിരുന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് രാജീവ് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആരും തന്നെ ആ പ്രശ്നം ഏറ്റെടുത്തില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
Comments