Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരള്‍ മാറ്റിവയ്‌ക്കാന്‍ ചന്ദ്രലാല്‍ സുമനസ്സുകളുടെ സഹായം തേടുന്നു

Picture

കാക്കനാട്‌ : കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ സുമനസ്സുകളുടെ സഹായം തേടുകയാണ്‌ പി.ജി. ചന്ദ്രലാല്‍. കളമശ്ശേരി നഗരസഭയിലെ 41ാം ഡിവിഷന്‍ പോങ്ങുംതടത്തില്‍ ചന്ദ്രലാലിന്റെ കരള്‍മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ 25 ലക്ഷം രൂപ വേണം. 17 ലക്ഷം രൂപ ആദ്യം അടച്ചാലേ ശസ്‌ത്രക്രിയയുടെ തീയതി ലഭിക്കു . ഇതിനു പുറമെ പ്രാരംഭ പരിശോധനകള്‍ക്ക്‌ 60,000 രൂപയും കരള്‍ദാനം ചെയ്യുന്നയാളുടെ പരിശോധനക്ക്‌ 30,000 രൂപയും വേണം.

ഇത്രയും തുക കണ്ടെത്താന്‍ ചന്ദ്രലാലിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ കഴിയില്ല. കുടുംബസ്വത്തായി ഒരുസെന്റ്‌ ഭൂമി മാത്രമാണുള്ളത്‌. പെയിന്റിങ്‌ തൊഴിലാളിയായിരുന്നു. അസുഖം ബാധിച്ചതിനാല്‍ ഒരു ഹെല്‍മറ്റ്‌ കടയിലെ സെയില്‍സ്‌മാനായി ജോലി ചെയ്‌താണ്‌ കുടുംബം പുലര്‍ത്തുന്നത്‌. പ്രായമായ അമ്മയും ഭാര്യയും മകനുമുണ്ട്‌. ഇവരുടെ ഏക ആശ്രയമാണിദ്ദേഹം.
നാട്ടുകാര്‍ ചേര്‍ന്ന്‌' പി.ജി. ചന്ദ്രലാല്‍ ചികിത്സാ സഹായഫണ്ട്‌' രൂപവത്‌കരിച്ചിട്ടുണ്ട്‌.
കളമശ്ശേരി എസ്‌ബിഐ രാജഗിരി ബ്രാഞ്ചില്‍ അക്കൗണ്ട്‌ തുറന്നു. അക്കൗണ്ട്‌ നമ്പര്‍ : 34033096702. ഫോണ്‍: 9846773304.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code