Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമൂഹ്യവിഷയങ്ങളില്‍ സംവാദവും അറിവിന്റെ സമൃദ്ധിയുമായി ഗുഡ്‌നെസ്, ഡിവൈന്‍ ടിവി ചാനലുകളില്‍ കാനാന്‍ദേശം ജനകീയമാകുന്നു   - സന്തോഷ് മണിമല

Picture

കൊച്ചി: ബൈബിളിനെക്കുറിച്ച് ആഴങ്ങളിലുള്ള പഠനവും അറിവും പങ്കുവെച്ചുകൊണ്ട് ഗുഡ്‌നെസ്, ഡിവൈന്‍ ടിവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോയില്‍ സാമൂഹ്യവിഷയങ്ങളിലുള്ള സംവാദവും ഉള്‍പ്പെടുത്തി കൂടുതല്‍ ജനകീയമാകുന്നു.  'അറിവാണ് സമൃദ്ധി ബൈബിളാണ് അറിവ്' എന്നതിനെ അടിസ്ഥാനമാക്കിയുള്ള കാനാന്‍ദേശം പ്രോഗ്രാം സാമൂഹ്യവിപത്തുകളായ മദ്യപാനം, ദാരിദ്ര്യം, ഗര്‍ഭച്ഛിദ്രം, കുടുംബബന്ധങ്ങളുടെ തകര്‍ച്ച, യുവജനപ്രശ്‌നങ്ങള്‍, ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ചയും വെല്ലുവിളികളും, ജനകീയ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സംവാദങ്ങളുള്ളത് കാനാന്‍ദേശം പ്രോഗ്രാമിനെ കൂടുതല്‍ ജനകീയമാക്കുന്നു. 

ക്രൈസ്തവസഭാസംവിധാനങ്ങള്‍, ആതുരശുശ്രൂഷാ വിദ്യാഭ്യാസ ആരോഗ്യതലങ്ങളിലെ സേവനങ്ങള്‍, കുടുംബകൂട്ടായ്മകള്‍, വൈദിക സന്യസ്ത സമര്‍പ്പണജീവിതം, അല്മായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ബൈബിള്‍ പഠനത്തോടൊപ്പം പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.   സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതാരകനും, സന്തോഷ് മണിമല പ്രൊഡ്യൂസറുമാണ്. 

ഞായറാഴ്ച വൈകുന്നേരം 7.30ന് പ്രക്ഷേപണം ചെയ്യുന്ന കാനാന്‍ദേശം തിങ്കള്‍ രാവിലെ 7.30, ബുധന്‍ ഉച്ചകഴിഞ്ഞ് 2.00, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമങ്ങളിലാണ് പുനഃപ്രക്ഷേപണം. 


സന്തോഷ് മണിമല
പ്രൊഡ്യൂസര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code