Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഞ്ചുകോടി രൂപ ലോട്ടറിയടിച്ചെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ സന്ദേശം; ഈ മെയില്‍ തട്ടിപ്പിന് പുതിയ മുഖം

Picture

കൊച്ചി: ആര്‍.ബി.ഐ ഗവര്‍ണറുടെ ഫോട്ടോ വച്ച് വിശ്വാസ്യത കൂട്ടിയാണ് ഒരിടവേളയ്ക്കു ശേഷം ഇമെയില്‍ തട്ടിപ്പ് സജീവമായത്.

ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഇമെയില്‍ അവാര്‍ഡിന് അര്‍ഹമായതിന്റെ തുക നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ട് ചോദിച്ചാണ് മെയില്‍ വരിക. റിസര്‍വ് ബാങ്കിന്റെ മുദ്രയുള്ള ലെറ്റര്‍പാഡില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരിലുള്ള മെയില്‍ ഒറ്റനോട്ടത്തില്‍ ഔദ്യോഗികമാണെന്നേ തോന്നൂ. കഴിഞ്ഞ ജനുവരി ഒന്നിന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും രഘുറാം രാജനും സെനറ്റ് ടാക്‌സ് കമ്മിറ്റിയെ ബന്ധപ്പെട്ടിരുന്നു. ആളില്ലാത്ത ലോട്ടറി ടിക്കറ്റുകളുടെ പണം ജനങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ തീരുമാനിച്ചു.

തിരഞ്ഞെടുത്ത ഇമെയില്‍ ഐഡി ഉടമകള്‍ക്കാണ് പണം നല്‍കുന്നത്. അഞ്ചുലക്ഷം ബ്രിട്ടീഷ് പൗണ്ടിന് അര്‍ഹനായ ഭാഗ്യവാന്‍ നിങ്ങളാണ്. തുക അക്കൗണ്ടിലേക്ക് മാറ്റുന്നതിന് മെയില്‍ കിട്ടി ഒരു ദിവസത്തിനകം ബന്ധപ്പെടണം.
rbi.in8966@hotmail.com എന്ന ഐഡിയിലേക്ക് പേര്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് ഐഡി, ഫോട്ടോ, ഇമെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ചയക്കണം.
അഞ്ചുലക്ഷം പൗണ്ട് രേഖപ്പെടുത്തിയ നാറ്റ് വെസ്റ്റ് ബാങ്കിന്റെ ചെക്കിന്റെ ഫോട്ടോയും ഒപ്പമുണ്ട്. ബ്രിട്ടീഷ് ഏജന്റായ പാസ്റ്റര്‍ ജെയിംസ് ഡെസ്മണ്ട് പരിശോധിച്ച ശേഷം രേഖകള്‍ കൊറിയറില്‍ വീട്ടിലേക്ക് തിരിച്ചയക്കും. പണം ബാങ്കില്‍ ഇടും. ആര്‍ബിഐ ലോഗോയോടൊപ്പം രഘുറാം രാജന്റെ ചിത്രവും അറ്റാച്ച് ചെയ്തിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള മെയിലിലെ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് കടുത്ത നിയമലംഘനമാണെന്ന മുന്നറിയിപ്പോടെയാണ് ഒരുപേജുള്ള സന്ദേശം അവസാനിക്കുന്നത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ.ഡി.സുബ്ബറാവുവിന്റെ പേരിലും സമാനരീതിയില്‍ തട്ടിപ്പുമെയിലുകള്‍ പ്രചരിച്ചിരുന്നു.

തട്ടിപ്പിന്റെ വലയില്‍ വീഴരുതേ


 ഒരു വ്യക്തിയുടെയും അക്കൗണ്ട് ആര്‍ബിഐ കൈവശം വയ്ക്കുന്നില്ല
 വ്യക്തിഗത ഇടപാടുകളും ആര്‍ബിഐ നടത്തുന്നില്ല
 ഒരുതരത്തിലുമുള്ള ലോട്ടറി ഇടപാടുകളും റിസര്‍വ് ബാങ്കിനില്ല
 റിസര്‍വ് ബാങ്കിന്
rbi.in8966, @zh8844.com തുടങ്ങിയ മെയില്‍ ഐഡികള്‍ ഇല്ല
 www.rbi.org.in എന്നതാണ് ആര്‍ബിഐ വെബ് സൈറ്റ്
 ആര്‍ബിഐ പൗണ്ട് ഉപയോഗിക്കുന്നില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code