Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റാഖിലെ മനുഷ്യഹത്യ അവസാനിപ്പിക്കൂ: എന്‍.സി.സി.ഐ.

Picture

ഡല്‍ഹി: നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും (എന്‍.സി.സി.ഐ.) നോര്‍ത്ത്‌വെസ്‌റ് ഇന്ത്യാ കൌണ്‍സിലിന്റെയും സംയുക്തയോഗം ബൈബിള്‍ ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹിയില്‍ കൂടി.
ഇറാഖില്‍ മതവംശ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതിലും ഗാസയില്‍ നടക്കുന്ന യുദ്ധത്തിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇറാഖില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ സംസ്‌കാര ശ്യൂന്യതയാണ്. ഏതുതരം അക്രമത്തെയും മനുഷ്യര്‍ ഒന്നായി നിന്നു ചെറുക്കണമെന്നും യോഗത്തില്‍ ഫാ. ബിജു പി. തോമസ് ആവശ്യപ്പെട്ടു.
ഭാരത സര്‍ക്കാര്‍ ഇറാഖിലും ഗാസയിലും നടക്കുന്ന മനുഷ്യ കുരുതിയില്‍ സജീവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍.സി.സി.ഐ. ജനറല്‍ സെക്രട്ടറി റവ.ഡോ. റോജര്‍ ഗെയ്ക്കവാഢ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് സുബോദ് സി. മണ്ഡല്‍, ബിഷപ്പ് കോളിന്‍ സി. തിയഢോര്‍, റവ. നിര്‍മ്മല്‍ ഡേവിഡ്, മനോഹര്‍ റാവൂ എന്നിവര്‍ പ്രസംഗിച്ചു.
എന്‍.ഡബ്‌ള്യു.ഐ.സി.സി.യുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാന്‍ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയര്‍മാായി ബിഷപ്പ് സുബോദ് മണ്ഡല്‍, കോചെയര്‍മാായി ബിഷപ്പ് തിയഢോര്‍, സെക്രട്ടറിയായി ഫാ. ബിജു പി. തോമസ് എന്നിവരെ നിയമിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code