ന്യൂഡല്‍ഹി : കാല്ക്കാജിഗോവിന്ദ് പുരി മെട്രോ സ്റ്റേഷനു സമീപത്തെ ലേബര്‍ വെല്‍ഫെയര്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ യൂണിയന് പ്രസിഡന്റ് ടി.കെ. കുട്ടപ്പന്റെ അധ്യക്ഷതയില്‍ എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗം നടത്തി. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ അലങ്കരിച്ച ശ്രീ നാരായണ ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പില്‍ ഭദ്രദീപം കൊളുത്തിയശേഷം ദൈവദശകത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ടി.പി. മണിയപ്പന് (പ്രസിഡന്റ്), എം.ആര്. കോമള കുമാരന് (വൈസ് പ്രസിഡന്റ്), കല്ലറ മനോജ് (സെക്രട്ടറി), എം. കെ. അനില്‍ കുമാര്‍ (ഡയറക്ടര്‍ ബോര്‍ഡ് അംഗം), സുധാ ലച്ചു, വി.എസ്.പുഷ്പാംഗദന്, അജിത് കുമാര്‍ (യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഡല്‍ഹി യൂണിയന്റെ കീഴിലുള്ള 25 ശാഖകളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശം. അഡ്വ. സിദ്ധാര്ഥന് വരണാധികാരിയായിരുന്നു.
റിപ്പോര്‍ട്ട്: പി.എന്‍ ഷാജി
Comments